33 ഇനം നായ്ക്കളെ വളർത്തുന്നതിൽ നിയന്ത്രണവുമായി തമിഴ്‌നാട് സർക്കാർ

നിലവിൽ ഈ ഇനത്തിൽപ്പെട്ട നായ്ക്കളെ വളർത്തുന്നുണ്ടെങ്കിൽ വന്ധ്യംകരണം നടത്തണമെന്നും നിർദേശമുണ്ട്.
33 ഇനം നായ്ക്കളെ വളർത്തുന്നതിൽ നിയന്ത്രണവുമായി തമിഴ്‌നാട്
സർക്കാർ

ചെന്നൈ: 33 ഇനം നായ്ക്കളെ വളർത്തുന്നതിൽ നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ. ചെന്നൈയിൽ 5 വയസുകാരിയെ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ ആക്രമിച്ചതിന് പിന്നാലെയാണ് നടപടി. പട്ടികയിൽ ഉൾപ്പെട്ട നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിനും പ്രജനനം നടത്തുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയതായി മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.

ജനങ്ങളെ ആക്രമിക്കാൻ സാധ്യതയുള്ള റോട്ട് വീലർ, അമേരിക്കൻ ബുൾ ഡോഗ്, ടോസ ഇനു വുൾഫ് ഡോഗ്സ് തുടങ്ങിയ ഇനം നായ്ക്കൾക്കാണ് നിയന്ത്രണം. നിലവിൽ ഈ ഇനത്തിൽപ്പെട്ട നായ്ക്കളെ വളർത്തുന്നുണ്ടെങ്കിൽ വന്ധ്യംകരണം നടത്തണമെന്നും നിർദേശമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com