എട്ടാം ക്ലാസുകാരനെ സഹപാഠികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി

കൂട്ടുകാരുടെ മര്‍ദനവും ലൈംഗികാതിക്രമവും നേരിട്ട വിദ്യാര്‍ഥി ചികിത്സയിലാണ്
എട്ടാം ക്ലാസുകാരനെ സഹപാഠികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടാം ക്ലാസുകാരനെ സഹപാഠികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഇതിനുപുറമെ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. മാര്‍ച്ച് 18നായിരുന്നു സംഭവമെന്ന് എട്ടാംക്ലാസുകാരന്റെ അമ്മ പറഞ്ഞു. കൂട്ടുകാരുടെ മര്‍ദനവും ലൈംഗികാതിക്രമവും വിദ്യാര്‍ഥി വീട്ടില്‍ പറഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയതിനെ തുടര്‍ന്ന് കുടലില്‍ സാരമായി പരിക്കേറ്റതായും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം വടി ഉപയോഗിച്ച് ദേഹത്താകെ അടിച്ചു. വടി കുട്ടിയുടെ മലദ്വാരത്തില്‍ കയറ്റുകയും ചെയ്തു.

നടന്ന സംഭവം പുറത്തുപറഞ്ഞാല്‍ ഇനിയും മര്‍ദിക്കുമെന്ന് സഹപാഠികള്‍ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അമ്മ പറഞ്ഞു. എല്ലാ രാത്രിയിലും മകന്‍ ഞെട്ടിയുണര്‍ന്ന് കരയുകയാണ്. അക്രമം കാണിച്ചവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതരും പൊലീസും നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടല്‍ ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ഒരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com