ആപ്പ് സഖ്യത്തില്‍ അതൃപ്തി; ഡല്‍ഹി കോണ്‍ഗ്രസില്‍ വീണ്ടും രാജി

ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്തിയിലാണെന്ന് ബിദൂരി പറഞ്ഞു
ആപ്പ് സഖ്യത്തില്‍ അതൃപ്തി; ഡല്‍ഹി കോണ്‍ഗ്രസില്‍ വീണ്ടും രാജി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് ബിദൂരി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയാണ് രാജിയില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി, മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരുടെ രാജിക്ക് പിന്നാലെയാണ് ഒരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിടുന്നത്.

ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്തിയിലാണെന്ന് ബിദൂരി പറഞ്ഞു. ' പല കാരണങ്ങളാലാണ് എന്റെ രാജി. എന്നാല്‍, മുഖ്യമായും കോണ്‍ഗ്രസ്-ആംആദ്മി പാര്‍ട്ടി സഖ്യത്തിലെ അതൃപ്തിയാണ് കാരണം. രാജി സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ എന്റെ വികാരം അറിയിക്കുകയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സഖ്യത്തില്‍ തൃപ്തരല്ല.' ബിദൂരി വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com