ജോര്‍ജ്ജ് സോറോസുമായി കോണ്‍ഗ്രസിനെ കൂട്ടിയിണക്കുന്നു; ബിജെപിക്കെതിരെ പരാതി നല്‍കിയതായി ജയറാം രമേശ്

വ്യാജവിഡീയോ നിർമ്മിച്ചവർക്കെതിരെ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമീഷന് പരാതി
ജയറാം രമേശ്
ജയറാം രമേശ്

ന്യൂഡല്‍ഹി: വെട്ടിമുറിച്ചതും വളച്ചൊടിച്ചതുമായ വീഡിയോകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപിയുടെ പരസ്യ പചാരണത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. കൂടാതെ വിഡീയോയുടെ നിർമ്മാതാക്കൾക്കെതിരെ ഉടന്‍ നടപടിയെടുക്കാനും ഇത്തരം വീഡിയോകള്‍ തിരിച്ചുവിളിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാനും കമ്മീഷനോട് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം പറഞ്ഞു.

കോടീശ്വരനായ വ്യവസായി ജോര്‍ജ്ജ് സോറോസുമായി കോണ്‍ഗ്രസ് പ്രചാരണത്തെ ബന്ധിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കിയതായി അദ്ദേഹം 'എക്സി'ലെ പോസ്റ്റില്‍ കുറിച്ചു. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രാപ്രദേശില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പരാതി നല്‍കി. സംസ്ഥാന പദ്ധതികളുടെ പോസ്റ്ററുകളിലും പരസ്യങ്ങളിലും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിക്കുന്നതും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ആന്ധ്രാപ്രദേശിലെ സംസ്ഥാന പദ്ധതി പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച രീതി ഉടന്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ തിരഞ്ഞെടുപ്പ് കമീഷന്‍ അഭിനന്ദിച്ചിരുന്നു. തുര്‍ന്ന് എല്ലാ പോസ്റ്ററുകളും പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com