ടി 20 റാങ്കിങ്ങ്; സൂര്യകുമാർ ആദ്യ പത്തിൽ നിന്ന് പുറത്ത്; സഞ്ജുവിന് മുന്നേറ്റം

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ടി 20 റാങ്കിങ്ങ്; സൂര്യകുമാർ ആദ്യ പത്തിൽ നിന്ന് പുറത്ത്; സഞ്ജുവിന് മുന്നേറ്റം
dot image

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. പത്താം സ്ഥാനത്തുണ്ടായിരുന്ന താരം ദക്ഷിണാഫ്രിക്ക സീരീസിലെ മോശം പ്രകടനം മൂലം പതിമൂന്നാം സ്ഥാനത്തേക്കിറങ്ങി.

ദക്ഷിണാഫ്രിക്കക്കെതിരാപരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ മാത്രം അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് സ്ഥാനം ഉയര്‍ന്ന് 42-ാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 31-ാം സ്ഥാനത്താണ്.

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ മികവ് കാട്ടിയ ബുമ്ര 10 സ്ഥാനം ഉയര്‍ന്ന് പതിനെട്ടാം സ്ഥാനത്തെത്തി. അക്‌സർ പട്ടേൽ പതിനഞ്ചാം സ്ഥാനത്തുണ്ട്. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഹാര്‍ദിക് പാണ്ഡ്യ നാലാമതും അക്‌സർ പട്ടേൽ പത്താമതുമുണ്ട്.

Content Highlights: t20 ranking; suryakumar out from top 10, sanju samson get boost

dot image
To advertise here,contact us
dot image