

ചെന്നൈ: തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടിഎന്‍ആര്‍ടിസി) ബസ് നിയന്ത്രണം വിട്ട് കാറുകള്‍ക്ക് മുകളിൽ മറിഞ്ഞ് വീണുണ്ടായ അപകടത്തില്‍ 9 മരണം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴരയോടെ തിരുച്ചിറപ്പളളി-ചെന്നൈ ദേശീയപാതയില്‍ തിട്ടക്കുടിയ്ക്ക് സമീപം എഴുത്തൂരിലാണ് സംഭവം.
ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ടിഎന്‍ആര്‍ടിസി ബസ് എതിര്‍ദിശയില്‍ പോവുകയായിരുന്ന കാറുകള്‍ക്കുമേല്‍ ഇടിച്ചുകയറുകയായിരുന്നു. ചെന്നൈയില്‍ നിന്ന് ട്രിച്ചിയിലേക്ക് പോവുകയായിരുന്ന കാറുകള്‍ക്കുമേലാണ് ബസിടിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് ധനസഹായം നല്‍കുക.
Content Highlights: TNRTC bus loses control and overturns over cars; 9 dead