എതിരില്ല; അരുണാചൽ പ്രദേശില്‍ 10 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

തവാങ് ജില്ലയിലെ മുക്തോ അസംബ്ലി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏക വ്യക്തി ഖണ്ഡുവാണ്.
എതിരില്ല; അരുണാചൽ പ്രദേശില്‍ 10 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയിനും ഉള്‍പ്പെടെ 10 ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് ഖണ്ഡുവും മറ്റ് ഒമ്പത് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയ്ന്‍ അറിയിച്ചത്.

തവാങ് ജില്ലയിലെ മുക്തോ അസംബ്ലി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏക വ്യക്തി ഖണ്ഡുവാണ്. അതേസമയം കോണ്‍ഗ്രസിലെ ബയാംസോ ക്രി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഉപുഖ്യമന്ത്രി ചൗന മേന്‍ എതിരില്ലാതെ വിജയിച്ചത്. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റ നാമനിര്‍ദ്ദേശ പത്രിക മാത്രം സമര്‍പ്പിച്ചപ്പോള്‍ മറ്റ് നാലിടത്ത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചതോടെയാണ് ബിജെപി വിജയിച്ചത്. അരുണാചലിലെ 60 അംഗ നിയമസഭയിലേക്കും രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഏപ്രില്‍ 19 നാണ് തിരഞ്ഞെടുപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com