
ലക്നൗ: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾ വെന്ത് മരിച്ചു. മീററ്റിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മൊബൈൽ ഫോൺ ചാർജറിൽ നിന്നുളള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് കുട്ടികൾക്ക് പൊള്ളലേറ്റത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. സരിക (12), നിഹാരിക (8), ഗോലു (6), ഖാലു (5) എന്നിവരാണ് മരിച്ച കുട്ടികൾ. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കുട്ടികളുടെ പിതാവ് ജോണിക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.
ചാർജറിൽ നിന്നുള്ള തീ കിടക്കയിലേക്ക് പടർന്നതാണ് കുട്ടികൾക്ക് ഗുരുതര തീപ്പൊള്ളലേൽക്കാൻ കാരണമായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ അതിന് മുമ്പ് മരിച്ചിരുന്നു. രണ്ട് കുട്ടികൾ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവ സമയത്ത് അടുക്കളയിലുണ്ടായിരുന്ന രക്ഷിതാക്കൾ ഓടിയെത്തിയപ്പോഴേക്കും തീ പടർന്ന് കഴിഞ്ഞിരുന്നു.
ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തെ അപമാനിച്ചു, വെള്ളമൊഴിച്ചു, നിറം തേച്ചു; യുപിയിൽ പ്രതി പിടിയിൽ