കുട്ടികളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോ​ഗം നിയന്ത്രിക്കുക ലക്ഷ്യം; നടപടിയുമായി യുഎഇ

യുഎഇ മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന രണ്ടാമത് ഉന്നതതല യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു

കുട്ടികളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോ​ഗം നിയന്ത്രിക്കുക ലക്ഷ്യം; നടപടിയുമായി യുഎഇ
dot image

കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടിയുമായി യുഎഇ ഭരണകൂടം. ഇതിനായി പ്രത്യേക നിയമ നിര്‍മാണം നടത്താനാണ് ആലോചന. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തമായ നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് സൂചന.

കുട്ടികളുടെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ച് മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് കര്‍ശനമായ നടപടികള്‍ അനിവാര്യമാണെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്. യുഎഇ മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന രണ്ടാമത് ഉന്നതതല യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളുടെ പെരുമാറ്റത്തിലും ശ്രദ്ധയിലുമുണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ വിദഗ്ധര്‍, ഹ്യൂമന്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നത്.

കുട്ടികളുടെ മസ്തിഷ്‌കം വികസിച്ചുവരുന്ന ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലെ അതിവേഗ ദൃശ്യങ്ങളും ഉള്ളടക്കങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സൈക്കോളജിസ്റ്റുകള്‍ ചൂണ്ടികാട്ടി. ലൈക്കുകളും ഹ്രസ്വ വീഡിയോകളും നല്‍കുന്ന പെട്ടെന്നുള്ള സന്തോഷം കുട്ടികളെ അതിന് അടിമകളാക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ സ്‌ക്രീനില്‍ തളച്ചിടുന്ന രീതിയിലുള്ള അല്‍ഗോരിതങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്കാണ് ഇതില്‍ പ്രധാന ഉത്തരവാദിത്തമെന്ന അഭിപ്രായയും ഗോഗത്തില്‍ ഉയര്‍ന്നു.

Also Read:

പ്രായം തിരിച്ചറിയാനുള്ള എഐ സാങ്കേതികവിദ്യകളും യുഎഇ പാസ് പോലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് പ്രായപരിധി കര്‍ശനമാക്കണം. നിയമങ്ങള്‍ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ ചുമത്തണം തുടങ്ങിയവയാണ് യോഗത്തില്‍ ഉയര്‍ന്ന് വന്ന മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനും സൈബര്‍ തട്ടിപ്പുകളെ തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണമെന്ന നിര്‍ദേശവും വിദഗ്ധര്‍ മുന്നോട്ടുവച്ചു.

Content Highlights: The UAE government has introduced new measures to regulate excessive social media usage among children. The initiative focuses on protecting children’s mental health, academic performance, and online safety.

dot image
To advertise here,contact us
dot image