മന്ദാനയ്ക്കും ജെമീമയ്ക്കും തകർപ്പൻ ഫിഫ്റ്റി; മൂന്നാം ടി 20 യിൽ ഓസീസിനെ തകർത്ത് ഇന്ത്യ

ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ.

മന്ദാനയ്ക്കും ജെമീമയ്ക്കും തകർപ്പൻ ഫിഫ്റ്റി; മൂന്നാം ടി 20 യിൽ ഓസീസിനെ തകർത്ത് ഇന്ത്യ
dot image

ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ. 17 റൺസിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ ഓസീസിന്റെ മറുപടി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു.

ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണിൽ ഒരു ടി 20 പരമ്പര ജയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ഓസീസ് ജയിച്ചു.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും അർധ സെഞ്ച്വറിയുമായി തിളങ്ങി. മന്ദാന 55 പന്തിൽ മൂന്ന് സിക്‌സറും എട്ട് ഫോറുകളും അടക്കം 82 റൺസ് നേടി. ജെമീമ 46 പന്തിൽ നാല് ഫോറുകളും അടക്കം 59 റൺസും നേടി.

ഓസീസിന് വേണ്ടി മറുപടി ബാറ്റിങ്ങിൽ ആഷ്‌ലി ഗാർഡ്നർ 45 പന്തിൽ ഒരു സിക്‌സറും അഞ്ചു ഫോറുകളും അടക്കം 57 റൺസ് നേടി. ലിച്ച്ഫീൽഡ് 17 പന്തിൽ 26 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ചരണി മൂന്ന് വിക്കറ്റ് നേടി.

Content highlights:  fifty for smriti mandhana and jemimah rodrigues; Indian women beat australia

dot image
To advertise here,contact us
dot image