പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്നെന്ന് കുടുംബം; കേസെടുത്തു

ഫെബ്രുവരി 16നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്നെന്ന് കുടുംബം; കേസെടുത്തു
dot image

പാലക്കാട്: പട്ടാമ്പിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് കുടുംബത്തിന്റെ ആരോപണം. തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയാണ് മരിച്ചത്. കുടുംബത്തില്‍ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 16നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസതടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്നും യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ട് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും എന്നാണ് പൊലീസ് അറിയിക്കുന്നത്.

Content Highlights: Family alleges that pregnant woman died at Pattambi Taluk Hospital due to medical malpractice

dot image
To advertise here,contact us
dot image