കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തിരഞ്ഞടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കും

ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തിരഞ്ഞടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്‌സഭ തിരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. യോഗത്തില്‍ ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും.

കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. 25 ഉറപ്പുകള്‍ പ്രകടന പത്രികയില്‍ ഉണ്ടാകും. പല ഉറപ്പുകളും ഇതിനോടകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരും. രണ്ട് ഘട്ടമായി കോണ്‍ഗ്രസ് 82 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com