സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; കോട്ടയത്ത് നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുട്ടികള്‍ക്ക് ഇന്നലെ വിരഗുളിക നൽകിയിരുന്നു

സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; കോട്ടയത്ത് നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
dot image

കോട്ടയം: കോട്ടയത്ത് ഛര്‍ദ്ദിലിനെ തുടര്‍ന്ന് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോട്ടയം പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌ യുപി സ്‌കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. പൂഞ്ഞാര്‍ പിഎച്ച്‌സി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഇന്നലെ വിരഗുളിക നൽകിയിരുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം മോരും നൽകിയിരുന്നു. ഇതിന് ഭക്ഷ്യവിഷബാധയുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

Content Highlight : Suspected food poisoning at school; Several children admitted to hospital in Kottayam.Children from St. Joseph UP School in Poonjar, Malayinchippara, Kottayam were admitted to hospitals on suspicion of food poisoning.

dot image
To advertise here,contact us
dot image