ബില്ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ഗുജറാത്ത് സര്ക്കാര് സുപ്രീം കോടതിയില്

ഗുജറാത്ത് സര്ക്കാരിനെതിരെയുള്ള പരാമര്ശങ്ങള് നീക്കണമെന്നാവശ്യം

dot image

ന്യൂഡല്ഹി: ബില്ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില് ഗുജറാത്ത് സര്ക്കാര് സുപ്രീം കോടതിയില്. ഗുജറാത്ത് സര്ക്കാരിനെതിരെയുള്ള ഉള്ള ചില പരാമര്ശങ്ങള് നീക്കണമെന്നാവശ്യപ്പെട്ട് പുനഃപരിശോധനാ ഹര്ജി നല്കി.

കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്ശനം ഉയര്ത്തിയിരുന്നു. തുടര്ന്നാണ് കേസിലെ പ്രതികളോട് കീഴടങ്ങാന് ആവശ്യപ്പെട്ടത്. കുറ്റവാളികള്ക്ക് ശിക്ഷാ ഇളവ് നല്കാന് ഗുജറാത്ത് സര്ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി.

മഹാരാഷ്ട്ര സര്ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്ക്കാര് കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള് ഗുജറാത്ത് സര്ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു. 2002ലാണ് കുറ്റവാളികള് ബില്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിനൊപ്പം കുടുംബത്തിലെ ഏഴ് പേരെയും കൊലപ്പെടുത്തുകയും ചെയ്തു.

dot image
To advertise here,contact us
dot image