നെഞ്ചുവേദന; മിഥുൻ ചക്രവർത്തി ആശുപത്രിയിൽ

നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
നെഞ്ചുവേദന;  മിഥുൻ ചക്രവർത്തി ആശുപത്രിയിൽ

കൊല്‍ക്കത്ത: നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ താരം ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ 10.30 യോടെയാണ് മിഥുൻ ചക്രവര്‍ത്തിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മിഥുൻ ചക്രവർത്തിയുടെ കുടുംബത്തിൽ നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

നെഞ്ചുവേദന;  മിഥുൻ ചക്രവർത്തി ആശുപത്രിയിൽ
'ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ പാതകളിൽ ഉപഗ്രഹ സഹായത്തോടെ ടോൾ പിരിവ് ആരംഭിക്കും': നിതിൻ ഗഡ്കരി

ബോളിവുഡിന് പുറമെ ബംഗാളി, പഞ്ചാബി ഉൾപ്പടെയുള്ള ഭാഷകളിലായി 350 ൽ അധികം സിനിമകളിൽ അഭിനയിച്ച നടനാണ് മിഥുൻ ചക്രവർത്തി. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്. ഈ വർഷം പത്മഭൂഷൺ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്ക് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com