ജയിലിൽ സ്ത്രീകൾ ​ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരെ വിലക്കണം; അമിക്കസ് ക്യൂറി

സ്ത്രീകളെ പാർ‌പ്പിച്ചിരിക്കുന്ന തടവറകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം.
ജയിലിൽ സ്ത്രീകൾ ​ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരെ വിലക്കണം; അമിക്കസ് ക്യൂറി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന സ്തീകൾ ​ഗർഭിണികളാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിൽ ​ഗർഭിണികളാകുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനകം 196 കുട്ടികൾക്കാണ് ജയിലിൽ കഴിയുന്ന സ്ത്രീകൾ ജന്മം നൽകിയതെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിഷയം ഹൈക്കോടതി വളരെ ​ഗൗരവത്തോടെയാണ് പരി​ഗണിച്ചത്. ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന് ഇതിൽ വാദം കേൾക്കാനായി കോടതി ഉത്തരവിട്ടു. സ്ത്രീകളെ പാർ‌പ്പിച്ചിരിക്കുന്ന തടവറകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം.

ജയിലറകളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി എത്തിയ അമിക്കസ് ക്യൂറി സംഘം ഒരു ​ഗർഭിണിയെയും ജയിലിൽ ജനിച്ച 15 കുട്ടികളെയും കണ്ടെന്നാണ് പറയുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.

ജയിലിൽ സ്ത്രീകൾ ​ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരെ വിലക്കണം; അമിക്കസ് ക്യൂറി
തെലങ്കാനയില്‍ ഇന്‍ഡ്യ മുന്നണി, 17ല്‍ 10 സീറ്റ്, ബിആര്‍എസ്, ബിജെപി മൂന്ന്; ഇന്ത്യാ ടുഡേ സര്‍വേ ഫലം

Related Stories

No stories found.
logo
Reporter Live
www.reporterlive.com