

ഇടുക്കി: മഞ്ഞിൽ കുതിർന്ന മൂന്നാറിൽ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിൽ തണുത്ത് വിറയ്ക്കുകയാണ് മൂന്നാർ. കഴിഞ്ഞ ദിവസങ്ങളിൽ മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം മൂന്നാർ പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.
അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലെ മഞ്ഞ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ്. പുതുവർഷം കൂടി അടുത്തതോടെ വരും ദിവസങ്ങളിൽസഞ്ചാരികളുടെ വരവ് ഇനിയും ഉയരും.
ഈ മാസം പകുതി മുതൽ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചിരുന്നു. രാത്രിയിലെ അതിശൈത്യത്തിനൊപ്പം പകൽ സമയത്തും തണുപ്പ് അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.
Content Highlights: Munnar zero degree cold, Tourists flow to enjoy the snow