'പശ്ചാത്താപമില്ല'; ശിവസേന ഷിൻഡെ വിഭാ​ഗം നേതാവിന് നേരെ വെടിയുതിർത്ത ബിജെപി എംഎൽഎ

'ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ ഷിൻഡെ ചതിച്ചു. ബിജെപിയെയും ഷിൻഡെ ചതിക്കും'
'പശ്ചാത്താപമില്ല'; ശിവസേന ഷിൻഡെ വിഭാ​ഗം നേതാവിന് നേരെ വെടിയുതിർത്ത ബിജെപി എംഎൽഎ

മുംബൈ: ശിവസേന ഷിൻഡെ വിഭാ​ഗം നേതാവിനെതിരെ വെടിവെച്ചതിൽ പശ്ചാത്താപമില്ലെന്ന് ബിജെപി എംഎൽഎ. ബിജെപി എംഎൽഎ ​ഗണപത് ​ഗെയ്ക്‌വാദ് ആണ് വെടിവെച്ചത്. ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് മഹേഷ് ഗെയ്ക്‌വാദിനാണ് വെടിയേറ്റത്. സ്വയം പ്രതിരോധത്തിന്റെ ഭാ​ഗമായാണ് വെടിയുതിർത്തതതെന്നാണ് വിശദീകരണം. ചെയ്തതില്‍ പശ്ചാത്താപമില്ലെന്നും തന്റെ മകനെ അടിക്കുമ്പോൾ നോക്കി നിൽക്കണമോ എന്നും ബിജെപി എംഎൽഎ ചോദിച്ചു.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി പോയ തന്റെ മകനോട് ശിവസേന അനുയായികൾ മോശമായി പെരുമാറി. തുടർന്നാണ് താൻ വെടിവെച്ചതെന്നും ​ഗണപത് ഗെയ്ക്‌വാദ് പറഞ്ഞു. 'അദ്ദേഹത്തെ ഞാനാണ് വെടിവെച്ചത്. എനിക്കതിൽ പശ്ചാത്താപമില്ല. പൊലീസ് സ്റ്റേഷനുളളിൽ പൊലീസുകാരുടെ മുമ്പിൽ വെച്ച് എന്റെ മകനെ അടിക്കുമ്പോൾ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?,' ​ഗണപത് ചോദിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയേയും ​ഗണപത് ഗെയ്ക്‌വാദ് വിമർശിച്ചു. 'ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ ഷിൻഡെ ചതിച്ചു. ബിജെപിയെയും ഷിൻഡെ ചതിക്കും. കോടിക്കണക്കിനു രൂപ അദ്ദേഹം എനിക്കു തരാനുണ്ട്. മഹാരാഷ്ട്ര നന്നാവണമെങ്കിൽ ഷിൻഡെ രാജിവയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസിനോടുമുള്ള എന്റെ അപേക്ഷയാണിത്. മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ രാജ്യം ഉണ്ടാക്കാനാണ് ഷിൻഡെ ശ്രമിക്കുന്നത്,' ഗണപത് വിമർശിച്ചു.

'പശ്ചാത്താപമില്ല'; ശിവസേന ഷിൻഡെ വിഭാ​ഗം നേതാവിന് നേരെ വെടിയുതിർത്ത ബിജെപി എംഎൽഎ
'യേശു ഇന്ത്യയിലായിരുന്നെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു'; മന്‍മോഹന്‍ വൈദ്യ

ഭൂമി തർക്കത്തിൽ പരാതി നൽകാനാണ് ​ഗണപതും മകനും സ്റ്റേഷനിലെത്തിയതെന്നാണ് റിപ്പോർട്ട്. പത്ത് വർ‌ഷം മുമ്പ് എംഎൽഎ ഭൂമി വാങ്ങിയിരുന്നു. ഈ ഭൂമിയെ ചൊല്ലി തർക്കം രൂക്ഷമായതോടെ കേസ് കോടതിയിലെത്തി. ഈ കേസിൽ ​ഗണപത് ജയിച്ചെങ്കിലും ബലംപ്രയോഗിച്ച് മഹേഷ് ഗെയ്കവാദ് ഈ ഭൂമി സ്വന്തമാക്കിയെന്നാണ് ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com