കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് ബിജെപിയുമായി കൈകോര്‍ത്തത്; ദേവഗൗഡ

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളിലും ബിജെപി-ജനതാദള്‍ എസ് സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് ബിജെപിയുമായി കൈകോര്‍ത്തത്; ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ബിജെപിയുമായി കൈകോര്‍ത്തതെന്ന് ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡ. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളിലും ബിജെപി-ജനതാദള്‍ എസ് സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് ബിജെപിയുമായി കൈകോര്‍ത്തത്; ദേവഗൗഡ
ബംഗാളിലെ പാര്‍ട്ടിയുടെ ശക്തി ദൗര്‍ബല്യം പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; തുടര്‍ന്ന് ചര്‍ച്ച

'ഞങ്ങള്‍ക്ക് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നശിച്ചു കാണുവാന്‍ ഞങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് യുഗം അവസാനിക്കുകയും ബിജെപി-ജനതാദള്‍ എസ് സഖ്യം വിജയിക്കുന്നതും കാണാം.', ദേവഗൗഡ പറഞ്ഞു.

കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് ബിജെപിയുമായി കൈകോര്‍ത്തത്; ദേവഗൗഡ
കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും

സംസ്ഥാനത്തെ 20 ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പ്രസ്താവനയെ കുറിച്ചും ദേവഗൗഡ പ്രതികരിച്ചു. സിദ്ധാരാമയ്യ കാണുന്നത് സ്വപ്‌നം. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍, കോണ്‍ഗ്രസ് നശിക്കുമെന്നും ബിജെപി-ജനതാദള്‍ എസ് സഖ്യത്തിന് കര്‍ണാടകയിലെ എല്ലാ വിഭാഗം ജനങ്ങളുടെ വോട്ട് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ദേവഗൗഡ പറഞ്ഞു.

ബിജെപിയും ജനതാദള്‍ എസും തമ്മിലുള്ള സീറ്റ് വിഭജനത്തെ കുറിച്ച് ധാരണയായിട്ടില്ലെന്നും സംക്രാന്തി ഉത്സവത്തിന് ശേഷം ചര്‍ച്ച ആരംഭിക്കുമെന്നും ദേവഗൗഡ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com