ഡൽഹിയിൽ കൊറിയന്‍ പൗരനായ ലിവ് ഇന്‍ പാര്‍ട്ണറെ കുത്തിക്കൊന്ന് മണിപ്പൂർ സ്വദേശിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്

വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്

ഡൽഹിയിൽ കൊറിയന്‍ പൗരനായ ലിവ് ഇന്‍ പാര്‍ട്ണറെ കുത്തിക്കൊന്ന് മണിപ്പൂർ സ്വദേശിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്
dot image

ഗ്രേറ്റര്‍ നോയിഡ: ഡല്‍ഹിയില്‍ ദക്ഷിണ കൊറിയന്‍ യുവാവിനെ കുത്തിക്കൊന്നു. കൊറിയന്‍ പൗരനായ ഡക് ഹീ യു ആണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ സ്വദേശിയായ ലുന്‍ജീന പമായിയാണ് ഡക് ഹീയെ കൊലപ്പെടുത്തിയത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവരാണ്. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു മെബൈല്‍ കമ്പനിയിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഡക്. മദ്യപാനത്തിന് പിന്നാലെ ഇരുവരും തര്‍ക്കമുണ്ടാകുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ പമായി ഡകിന്റെ നെഞ്ചിന്റെ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പമായ് തന്നെയാണ് ഡകിനെ ആശുപത്രിയിലെത്തിച്ചത്.

പൊലീസ് വരുമ്പോഴും പമായ് ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു. ഡകിനെ പ്രവേശിപ്പിച്ച ജിംസ് ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഡകിനെ കൊലപ്പെടുത്തുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നായിരുന്നു പമായ് പറഞ്ഞത്. ഡക് മദ്യപിച്ച് നിരന്തരം തന്നെ ആക്രമിക്കാറുണ്ടായിരുന്നുവെന്നും ഡക് പൊലീസിനോട് പറഞ്ഞു. ഡകിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Content Highlights- A woman from Manipur has been accused of killing her Korean partner in Delhi, and police are investigating the case

dot image
To advertise here,contact us
dot image