ഡാമുകൾ നിറയുന്നു, ചെന്നൈയില്‍ സ്ഥിതി രൂക്ഷം; നാളെയും അവധി

നദികൾക്ക് സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
ഡാമുകൾ നിറയുന്നു, ചെന്നൈയില്‍ സ്ഥിതി രൂക്ഷം; നാളെയും അവധി

ചെന്നൈ: മഴ ശക്തമായതോടെ ചെന്നെയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. മിഷോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാൽ അടുത്ത മണിക്കൂറുകളിൽ തമിഴ്നാട്ടില്‍ നാല് ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായതോടെ ചെന്നൈയിൽ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞതോടെ ജില്ലയിലുള്ള ഡാമുകൾ നിറഞ്ഞു. ചെന്നൈക്ക് ചുറ്റുമുള്ള ആറ് ജലസംഭരണികൾ 98% നിറഞ്ഞതായി തമിഴ്നാട് ജലവിഭവ വകുപ്പ് അറിയിച്ചു. ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്നും 6000 ഘനയടി വെള്ളം തുറന്നു വിടുന്നുണ്ട്. നദികൾക്ക് സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഡാമുകൾ നിറയുന്നു, ചെന്നൈയില്‍ സ്ഥിതി രൂക്ഷം; നാളെയും അവധി
മിഷോങ്; തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ രണ്ട് മരണം, വന്‍ നാശനഷ്ടം

സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ വകുപ്പ് മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കൂടുതൽ എൻഡിആർഎഫ് സേന ചെന്നൈയിലേക്ക് എത്തുന്നുണ്ട്. ബാംഗ്ലൂരിൽ നിന്ന് എൻഡിആർഎഫിന്റെ മൂന്ന് യൂണിറ്റ് കൂടി ചെന്നൈയിലേക്ക് പുറപ്പെട്ടു. നിലവിൽ എൻഡിആർഎഫിന്റെ 10 യൂണിറ്റുകളാണ് ചെന്നൈയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com