
ചെന്നൈ: ചെന്നൈയില് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് അപകടം. ഒരു യാത്രക്കാരന് മരിച്ചു. 20 പേര്ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ണ്ഠനാണ് മരിച്ചത്. തമിഴ്നാട് ചെങ്കല്പേട്ടിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. 45 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്പ്പെട്ടത്.
നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടംവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കനത്തെ മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ചെങ്കല്പട്ട് ജില്ലയ്ക്കടുത്ത് പഴവേലിക്ക് മുന്പ് ചെന്നൈ-ട്രിച്ചി നാഷ്ണല് ഹൈവേയിൽ വെച്ചാണ് സംഭവം.
തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം; കെസിആറിന്റെ ഹാട്രിക് സ്വപ്നം പൊലിയുമോ?വിവരം അറിഞ്ഞ ഉടനെ ചെങ്കല്പേട്ട് പൊലീസ് സംഭവ സ്ഥലത്തെത്തി. സംഭവസ്ഥലത്തുവെച്ച് തന്നെ മണികണ്ഠന് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി ചെങ്കല്പട്ട് സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ 20 പേർക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയുടെ ഇരുവശങ്ങളിലും കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില് കേസ് രജിസ്റ്റര് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.