മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആത്മാര്ത്ഥമായി പ്രവര്ത്തിച്ചു, നിരാശയില്ല; ഖാര്ഗെ

കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രവര്ത്തനം പ്രശംസ അര്ഹിക്കുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പിനായി വൈകാതെ മുന്നൊരുക്കം നടത്തുമെന്നും ഖര്ഗെ കൂട്ടിച്ചേര്ത്തു.

dot image

ന്യൂഡല്ഹി: നാല് സംസ്ഥാനങ്ങളില് മൂന്നിടത്തും കോണ്ഗ്രസ് പരാജയപ്പെട്ടത് നിരാശപ്പെടുത്തുന്നില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആത്മാര്ത്ഥമായി പ്രവര്ത്തിച്ചുവെന്നും മൂന്ന് സംസ്ഥാനങ്ങളിലും തിരിച്ചു വരുമെന്നും ഖര്ഗെ പ്രതികരിച്ചു.

തെലങ്കാനയിലെ വോട്ടര്മാര്ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം ലക്ഷക്കണക്കിന് കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രവര്ത്തനം പ്രശംസ അര്ഹിക്കുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പിനായി വൈകാതെ മുന്നൊരുക്കം നടത്തുമെന്നും ഖര്ഗെ കൂട്ടിച്ചേര്ത്തു.

രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും ബിജെപി ഭരണം പിടിക്കുകയായിരുന്നു. കൈയിലുള്ള രണ്ട് സംസ്ഥാനങ്ങള് കൈവിട്ട കോണ്ഗ്രസിന് ആശ്വാസമായത് തെലങ്കാനയിലെ വിജയം മാത്രമാണ്. ഭരണമുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോണ്ഗ്രസിന് നഷ്ടമായി.

രാജസ്ഥാനില് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യത്തില് കോണ്ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രംഗത്തെത്തിയിരുന്നു. മാന്ത്രികന്റെ മന്ത്രശക്തിയില് നിന്ന് ആളുകള് പുറത്തുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാരായ കോണ്ഗ്രസിനെ ജനങ്ങള് പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പരിഹസിച്ചു.

dot image
To advertise here,contact us
dot image