തമിഴ്നാട്ടിൽ കനത്ത മഴ; ജാഗ്രതാ നിർദേശം

കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ഉൾപ്പെടെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

dot image

ചെന്നൈ: തമിഴ്നാട്ടിൽ അഞ്ചാം ദിവസവും ശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ഉൾപ്പെടെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. 35 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 13 ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേട്ടുപ്പാളയത്ത് ഉരുൾപൊട്ടലുണ്ടായി. മേട്ടുപ്പാളയം-കോത്തഗിരി റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഊട്ടി - മേട്ടുപ്പാളയം പൈതൃക ട്രെയിൻ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ശനിയാഴ്ച വരെ ട്രെയിൻ ഗതാഗതം റദ്ദാക്കിയിട്ടുണ്ട്.

മേട്ടുപ്പാളയത്ത് 373 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ, നീലഗിരി, കോയമ്പത്തൂർ, ഡിണ്ടിഗൽ, തേനി, പുതുക്കോട്ടൈ, ശിവഗംഗ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. അടുത്ത അഞ്ച് ദിവസം കൂടി തമിഴ്നാട്ടിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പുതുച്ചേരി, കാരയ്ക്കൽ, കർണാടകയുടേയും ആന്ധ്രയുടേയും തീര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

dot image
To advertise here,contact us
dot image