
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർക്ക് വീരമൃത്യു. രണ്ട് ഓഫീസർമാരും രണ്ട് സൈനികരുമാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ബാജി മാൾ വനമേഖലയിൽ ആറ് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു തിരച്ചിൽ തുടങ്ങിയത്. കാലാക്കോട്ടെയിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.