രാഹുല് ഗാന്ധിയെ സംവിധാന് സമ്മാന് മഹാസഭയിലേക്ക് ക്ഷണിച്ച് പ്രകാശ് അംബേദ്കര്;സഖ്യത്തിലേക്കെത്തുമോ?

ഇതോടെ സഖ്യസാധ്യതകള് വീണ്ടും സജീവമായെന്നും അഭിപ്രായമുണ്ട്.

dot image

മുംബൈ: വഞ്ചിത് ബഹുജന് അഘാഡി നവംബര് 25ന് സംഘടിപ്പിക്കുന്ന സംവിധാന് സമ്മാന് മഹാസഭ പരിപാടിയിലേക്ക് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ക്ഷണിച്ച് പ്രകാശ് അംബേദ്കര്. മുംബൈയിലെ ചത്രപതി ശിവാജി മഹാരാജ് പാര്ക്കില് നടക്കുന്ന സമ്മേളനത്തിലേക്കാണ് രാഹുലിന് ക്ഷണം.

'വളരെ നേരത്തെ തന്നെ പരിപാടി നടത്താന് അനുമതി ചോദിച്ച് അപേക്ഷ നല്കിയിരുന്നു. ഇന്നാണ് സമ്മതം ലഭിച്ചത്. ഉടനെ തന്നെ താങ്കളെ ക്ഷണിച്ചു കൊണ്ടുള്ള കത്ത് തയ്യാറാക്കുകയായിരുന്നു.', രാഹുലിന് നല്കിയ ക്ഷണക്കത്തില് പറയുന്നു.

ഇന്ഡ്യ മുന്നണിയുടെ ഭാഗമല്ല വഞ്ചിത് ബഹുജന് അഘാഡി. തങ്ങളെ ബോധപൂര്വം മുന്നണിയുടെ ഭാഗമാക്കുന്നില്ലെന്ന് വഞ്ചിത് ബഹുജന് അഘാഡി ആരോപിച്ചിരുന്നു. ഉദ്ദവ് താക്കറേയുടെ ശിവസേനയുമായി പ്രകാശ് അംബേദ്കര് സഖ്യത്തിലെത്തിയിരുന്നുവെങ്കിലും എന്സിപിയുമായും കോണ്ഗ്രസുമായും സഖ്യത്തിലെത്തിയിട്ടില്ല.

രാഹുലിനുള്ള ക്ഷണത്തിലൂടെ കോണ്ഗ്രസുമായി സഖ്യത്തിനുള്ള വഞ്ചിത് ബഹുജന് അഘാഡിയുടെ താല്പര്യമാണ് കാണിക്കുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര് അഭിപ്രായപ്പെടുന്നു. ഇതോടെ സഖ്യസാധ്യതകള് വീണ്ടും സജീവമായെന്നും അഭിപ്രായമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us