

വനിതാ പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. തുടർച്ചയായ അഞ്ചു ജയങ്ങൾക്ക് ശേഷം രണ്ട് മത്സരം തോറ്റിരുന്ന ആർ സി ബി ഇന്നത്തെ പോരാട്ടത്തിൽ യുപി വാരിയേഴ്‌സിനെ എട്ട് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു. ജയത്തോടെ സീസണിലെ ഫൈനലിലേക്ക് യോഗ്യത നേടാനും ആർ സി ബിക്കായി
യുപി മുന്നോട്ടുവെച്ച എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് വിജയ ലക്ഷ്യം 41 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഗ്രെയ്‌സ് ഹാരിസും സ്‌മൃതി മന്ദാനയും അർധ സെഞ്ച്വറി നേടി. ഗ്രെയ്‌സ് 37 പന്തിൽ രണ്ട് സിക്‌സറും 13 ഫോറുകളും അടക്കം 75 റൺസ് നേടി പുറത്തായി.
സ്മൃതി 27 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറുകളും അടക്കം 54 റൺസ് നേടി. നേരത്തെ ദീപ്തി ശർമയുടെയും (55 ) മെഗ് ലാനിങ് (41 ) എന്നിവരുടെ മികവിലാണ് യുപി 143 റൺസ് നേടിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ആർസിബി പോയിന്റ് ടേബിളിൽ ഒന്നാമതാണ്. യുപി ഏഴ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി അവസാന സ്ഥാനത്താണ്.
Content Highlights: Mandhana and Harris score fifties; RCB return to winning ways by defeating UP;