
റായ്പൂർ: നവംബർ ഏഴിന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രി അമിത് ഷായാണ് റായ്പൂരിലെ ബിജെപിയുടെ സംസ്ഥാന ഓഫീസിൽ വെച്ച് 'മോദി കി ഗ്യാരൻ്റി' എന്ന് പേരിട്ട പ്രകടനപത്രിക പുറത്തിറക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ ഒരു ലക്ഷം ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തുമെന്നും സംസ്ഥാനത്തെ ജനങ്ങളെ അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്ര ദർശനത്തിന് കൊണ്ടുപോകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. വീട്ടമ്മമാർക്കും ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കും വാർഷിക ധനസഹായം, ക്വിന്റലിന് 3100 രൂപ നിരക്കിൽ നെല്ല് സംഭരണം, പാവപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ എന്നിവയാണ് ബിജെപിയുടെ പ്രകടന പത്രികയിലെ മറ്റു വാഗ്ദാനങ്ങൾ.
'ജാതി സെൻസസിനെ ബിജെപി എതിർക്കില്ല'; ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാതിരഞ്ഞെടുപ്പ് പത്രിക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വെറും പത്രിക മാത്രമല്ല ഒരു പ്രമേയത്തിന്റെ രേഖയാണെന്ന് അമിത് ഷാ പറഞ്ഞു. പ്രമേയം നിറവേറ്റി കൊണ്ട് തങ്ങൾ 2000ത്തിൽ ഛത്തീസ്ഗഢ് സംസ്ഥാനം രൂപികരിച്ചെന്നും 15 വർഷത്തെ ബിജെപി ഭരണത്തിൽ പിന്നാക്ക സംസ്ഥാനമായിരുന്ന ഛത്തീസ്ഗഢ് ഒരു മികച്ച സംസ്ഥാനമായി രൂപാന്തരപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഢിനെ കൂടുതൽ വികസിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന് ബിജെപിക്ക് വേണ്ടി താൻ ഉറപ്പ് നൽകുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
ഈ 'മൈ ലോര്ഡ്' വിളി നിര്ത്തൂ, ശമ്പളത്തിന്റെ പകുതി തരാം; അഭിഭാഷകരോട് സുപ്രീംകോടതി ജഡ്ജിസംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ, 'കൃഷി ഉന്നതി പദ്ധതി' ആരംഭിക്കും, അതിലൂടെ ഏക്കറിന് 21 ക്വിന്റൽ നെല്ല് 3100 രൂപ നിരക്കിൽ സംഭരിക്കും. നെല്ല് സംഭരണത്തിനെതിരായ പണം ഒറ്റത്തവണയായി നൽകും. വീട്ടമ്മമാർക്ക് പ്രതിവർഷം 12,000 രൂപ ധനസഹായം നൽകുന്ന മഹതരി വന്ദൻ പദ്ധതിയും സർക്കാർ ആരംഭിക്കും. ദീൻദയാൽ ഉപാധ്യായ കൃഷി മജ്ദൂർ യോജന ആരംഭിക്കും, അതിലൂടെ ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് പ്രതിവർഷം 10,000 രൂപ നൽകുമെന്നും ഷാ പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടറുകൾ നൽകും. വിദ്യാർത്ഥികൾക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി കോളേജിൽ പോകുന്നതിന് പ്രതിമാസ യാത്രാ അലവൻസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 18 ലക്ഷം വീടുകൾ നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ എല്ലാ വീട്ടിലും ടാപ്പ് വാട്ടർ കണക്ഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.