ആംഗല്ലു 302 കേസ്; എന് ചന്ദ്രബാബു നായിഡുവിന് മുന്കൂര് ജാമ്യം

ആംഗല്ലു ഗ്രാമത്തില് റാലിക്കിടെ ടിഡിപി നേതാക്കള് വൈഎസ്ആര്സിപി പ്രവര്ത്തകര്ക്കെതിരെ ആക്രമണം നടത്തിയെന്നാണ് പരാതി

dot image

ന്യൂഡല്ഹി: ആംഗല്ലു 302 കേസില് മുന് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എന് ചന്ദ്രബാബു നായിഡുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. ഫൈബര് നെറ്റ് കേസും റിംഗ് റോഡ് കേസും നിലനില്ക്കുന്നതിനാല് ചന്ദ്രബാബു നായിഡു ജയിലില് തുടരും. വൈഎസ്ആര്സിപി പ്രാദേശിക നേതാക്കള്ക്കെതിരെ അക്രമത്തിന് നേതൃത്വം നല്കിയതിനാണ് ചന്ദ്രബാബു നായിഡു ഉള്പ്പെടെയുള്ള ടിഡിപി നേതാക്കള്ക്കെതിരെ കേസെടുത്തത്.

ആംഗല്ലു ഗ്രാമത്തില് റാലിക്കിടെ ടിഡിപി നേതാക്കള് വൈഎസ്ആര്സിപി പ്രവര്ത്തകര്ക്കെതിരെ ആക്രമണം നടത്തിയെന്നാണ് പരാതി. കൊലപാതക ശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്. കേസില് ഇന്ന് വാദം കേള്ക്കുന്നത് വരെ ആംഹല്ലു കേസില് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു.

അതിനിടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്പ്പറേഷന് അഴിമതി കേസിലെ എഫ്ഐആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ചന്ദ്ര ബാബു നായിഡു. ആന്ധ്രഹൈക്കോടതി ഹര്ജി തള്ളിയതിന് പിന്നാലെയാണ് നീക്കം. ഈ മാസം 10നാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തു നടപ്പാക്കിയ നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തി എന്ന കേസിലാണ് ആന്ധ്ര സിഐഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image