മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു

സുരക്ഷാസേനയും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്

dot image

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിൽ അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു. രാത്രി 10 മണിയോടെ കെയ്തെലാൻബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്. സുരക്ഷാസേനയും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഘർഷത്തെ തുടർന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി.

അജ്ഞാതരായ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സുരക്ഷാ സേനയും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

മെയ് മൂന്നിനാണ് മണിപ്പൂരില് ട്രൈബല് സോളിഡാരിറ്റി മാര്ച്ചിനെ തുടര്ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്ച്ച്. ഇതുവരെ 175ലധികം ആളുകൾ കൊല്ലപ്പെടുകയും 60,000ൽ കൂടുതൽ ആളുകൾ പലായനം നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image