'ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺ​ഗ്രസ് അധികാരത്തിലെത്തും'; ഐഎഎൻഎസ് പോൾ സർവേ

ബിജെപിയുടെ രമൺ സിംഗിന് 34 ശതമാനം പേർ വോട്ട് ചെയ്തു
'ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺ​ഗ്രസ് അധികാരത്തിലെത്തും'; ഐഎഎൻഎസ് പോൾ സർവേ

ന്യൂഡൽഹി: ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺ​ഗ്രസ് അധികാരത്തിലെത്തുമെന്ന് ഐഎഎൻഎസ് പോൾസ്ട്രാറ്റ് അഭിപ്രായ സർവേ. ഛത്തീസ്ഗഢ് നിയമസഭയിൽ 62 സീറ്റുകൾ നേ‌ടി കോൺ​ഗ്രസ് ജയിക്കുമെന്ന് സർവേ പറയുന്നു. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 68 സീറ്റുകളാണുള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 27 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബർ ഒന്ന് മുതൽ 13 വരെയായി നടത്തിയ സർവേയില്‍ 3672 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

സർവേയിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനാണ് മുൻതൂക്കം. പ്രതികരിച്ചവരിൽ 60 ശതമാനം പേരും അദ്ദേഹത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുത്തത്. 50 ശതമാനത്തോളം ആളുകൾ ഭൂപേഷ് ബാഗേലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ബിജെപിയുടെ രമൺ സിംഗിന് 34 ശതമാനം പേർ വോട്ട് ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 38 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

രാജസ്ഥാനിലും കോൺ​ഗ്രസ് അധികാരം നിലനിർത്തുമെന്നാണ് അഭിപ്രായ സർവേ പറയുന്നത്. 97 അല്ലെങ്കിൽ 105 സീറ്റുകളുമായി കോൺ​ഗ്രസ് വിജയിക്കുമെന്ന് ഐഎഎൻഎസ് പോൾസ്ട്രാറ്റ് അഭിപ്രായ സർവേ പ്രവചിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 13 വരെ നടത്തിയ സർവേയില്‍ 6705 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

200 സീറ്റുകളുളള രാജസ്ഥാൻ നിയമസഭയിൽ കോൺ​ഗ്രസിന് 100 സീറ്റുകളാണ് നിലവിലുളളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 89-97 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിക്കുന്നു. കോൺ​ഗ്രസിന് 41 ശതമാനം വോട്ട് വിഹിതം ലഭിച്ചേക്കും. എന്നാൽ ബിജെപിക്ക് 40 ശതമാനം വോട്ടും ലഭിച്ചേക്കുമെന്നാണ് പ്രവചനം.

മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിനാണ് ആരാധകരുളളത്. അശോക് ​ഗെഹ്ലോട്ട് 37.9 ശതമാനമാണ് സ്കോർ ചെയ്തിരിക്കുന്നത്. തൊട്ട് പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുടെ വസുന്ധര രാജെ (25.5 ശതമാനം) കോൺഗ്രസിന്റെ സച്ചിൻ പൈലറ്റ് (25.4 ശതമാനം) പിന്തുണക്കുന്നവരുണ്ട്.

സർവേ പ്രകാരം 47.8 ശതമാനം പേർ ഗെഹ്ലോ‌ട്ടിന്റെ പ്രകടനം മികച്ചതായി വിലയിരുത്തി. രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി തൊഴിലില്ലായ്മ 34.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. വൈദ്യുതി, റോഡുകൾ 19.7 ശതമാനവും കർഷകരുടെ പ്രശ്നങ്ങൾ 13.8 ശതമാനവുമാണ് അഭിപ്രായപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com