ഭീമ കൊറേഗാവ് കേസ്; വെർനൺ ഗോൺസാൽവസും അരുൺ ഫെരേരയും ജയിൽ മോചിതരായി

2018 ഓഗസ്റ്റിൽ അറസ്റ്റിലായ ഇരുവരും നവി മുംബൈയിലെ തലോജ ജയിലിലായിരുന്നു.
ഭീമ കൊറേഗാവ് കേസ്; വെർനൺ ഗോൺസാൽവസും അരുൺ ഫെരേരയും ജയിൽ മോചിതരായി

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ സുപ്രീംകോടതി ജാമ്യം നൽകിയ പ്രതികളായ വെർനൺ ഗോൺസാൽവസും അരുൺ ഫെരേരയും ജയിൽമോചിതരായി. 2018 ഓഗസ്റ്റിൽ അറസ്റ്റിലായ ഇരുവരും നവി മുംബൈയിലെ തലോജ ജയിലിലായിരുന്നു. ജൂലൈ 28-ന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടാണ് ജയിലിന് പുറത്തിറങ്ങിയത്.

2018-ൽ ഭീമ കൊറേഗാവിൽ നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുൾപ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇതിൽ മൂന്ന് പേർ ഇപ്പോൾ ജാമ്യത്തിലാണ്. അഞ്ച് വർഷത്തിലേറെയായി തടവിലാണെന്നത് പരിഗണിച്ചാണ് വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com