രാധികയുമായുള്ള വിവാഹം ഇഷ്ടമായില്ല, വർഷങ്ങളോളം അച്ഛനോട് പിണക്കം: ഒടുവില്‍ ക്ഷമിച്ചു, കാരണം പറഞ്ഞ് വരലക്ഷ്മി

'അച്ഛന്റെ രണ്ടാം വിവാഹം അംഗീകരിക്കാൻ ആയില്ല, അമ്മയുമായി വേർപിരിയാൻ കാരണം അവരാണെന്ന് കുറ്റപ്പെടുത്തി'

രാധികയുമായുള്ള വിവാഹം ഇഷ്ടമായില്ല, വർഷങ്ങളോളം അച്ഛനോട് പിണക്കം: ഒടുവില്‍ ക്ഷമിച്ചു, കാരണം പറഞ്ഞ് വരലക്ഷ്മി
dot image

തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് ശരത് കുമാറും രാധികയും. ശരത് കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് നടി വരലക്ഷ്മി. ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹമോചനവും അച്ഛന്റെ രണ്ടാം വിവാഹവും തനിക്ക് ആദ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് നടി. ആദ്യ ഘട്ടത്തിൽ രാധികയോട് ദേഷ്യം തോന്നിയിരുനെന്നും നടി പറഞ്ഞു. രാധികയുടെ തന്നെ ആദ്യ വിവാഹത്തിലെ മകളായ റായന്‍ മിഥുവിന്റെ പോഡ്‌കാസ്റ്റിലാണ് നടിയുടെ പ്രതികരണം.

'എല്ലാവരും ഒരുമിച്ച് നില്‍ക്കണം, കിട്ടുന്ന സമയം ഒരുമിച്ച് ചെലവഴിക്കണം സന്തോഷിക്കണം എന്നതൊക്കെ എന്റെ എപ്പോഴത്തെയും ആഗ്രഹമാണ്. അതിന് കാരണം ഒരുപക്ഷേ ഞാനൊരു ബ്രോക്കണ്‍ ഫാമിലിയില്‍ വളര്‍ന്നതുകൊണ്ടാവാം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം ഞാന്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ അച്ഛനെ കാണാന്‍ പോകും, കോടതി വിധി വന്നതും എന്നെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമായിരുന്നു.

ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അതൊക്കെ കാരണം അച്ഛനോട് വെറുപ്പുണ്ടായിരുന്നു. അമ്മയെ ഉപേക്ഷിച്ചു പോയി, എന്റെ നല്ല കുട്ടിക്കാലം ട്രോമയുള്ളതാക്കി, രണ്ടാമത് മറ്റൊരു വിവാഹം ചെയ്തു എന്നതൊക്കെ എന്നെ സംബന്ധിച്ച് പ്രശ്‌നമായിരുന്നു. പിന്നീട് തിരിച്ചറിവ് വന്നപ്പോൾ ഞാൻ അച്ഛനോട് ക്ഷമിച്ചു.

അച്ഛനും അമ്മയും ഒന്നിച്ചുള്ളത്തിനേക്കാൾ അവർ പിരിഞ്ഞപ്പോഴാണ് നല്ല മാതാപിതാക്കൾ ആയത്.നിങ്ങൾ ചിന്തിക്കാൻ സാധ്യതയുണ്ട്, രാധിക ആന്റി വന്നത് കൊണ്ടാണ് അവർ പിരിഞ്ഞതെന്ന്. എന്നാൽ അങ്ങനെയല്ല. അവർ പിരിഞ്ഞതിന് കാരണം അവരല്ല. ആദ്യ കാലങ്ങളിൽ ഞാനും ആന്റിയും വലിയ ബന്ധത്തിലായിരുന്നില്ല. കാരണം എന്റെ മാതാപിതാക്കളുടെ വേർപിരിയലിന് ഞാൻ അവരെ കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് വളരുന്നതിന് അനുസരിച്ച് അതിൽ മാറ്റം വന്നു തുടങ്ങി. എല്ലാവർക്കും അവരുടേതായ തിരഞ്ഞെടുപ്പുകൾ നടത്താൻ അനുവാദമുണ്ടെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ, എനിക്ക് ആന്റിയുമായി ഒരു മനോഹരമായ ബന്ധം ഉണ്ട്.

വരലക്ഷ്മിയുടെ മാതാപിതാക്കളായ ശരത്കുമാറും ചായ ദേവിയും 1981 ൽ വിവാഹിതരായി 2000 ൽ വിവാഹമോചനം നേടി. 2001 ൽ ശരത്കുമാർ നടി രാധികയെ വിവാഹം കഴിച്ചു. ഇരുവർക്കും ആദ്യ വിവാഹത്തിൽ ഒരു കുട്ടി ഉണ്ട്. ശരത് കുമാറിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് നടി വരലക്ഷ്മി. രാധികയുടെ ആദ്യ ബന്ധത്തില്‍ പിറന്ന മകള്‍ റായന്‍ മിഥു. ഇവരെ കൂടാതെ ഇരുവർക്കും ഒരു മകൻ കൂടെയുണ്ട്.

Content Highlights: Varalakshmi Sarathkumar says she couldn't accept her father's second marriage at first

dot image
To advertise here,contact us
dot image