ഓൾ കേരള ഇൻവിറ്റേഷൻ‌ ഫുട്ബോൾ ടൂർണമെൻ്റ്; കേരള പൊലീസ് ചാമ്പ്യന്മാർ

ഫൈനലിൽ പറപ്പൂർ എഫ്സിയെയാണ് കേരള പൊലീസ് തോൽപ്പിച്ചത്

ഓൾ കേരള ഇൻവിറ്റേഷൻ‌ ഫുട്ബോൾ ടൂർണമെൻ്റ്; കേരള പൊലീസ് ചാമ്പ്യന്മാർ
dot image

ഇടുക്കിയിലെ നെടുങ്കണ്ടത്ത് വെച്ച് നടക്കുന്ന ഓൾ കേരള ഇൻവിറ്റേഷൻ‌ ഫുട്ബോൾ ടൂർണമെൻ്റിൽ കേരള പൊലീസ് ചാമ്പ്യന്മാരായി. ഫൈനലിൽ പറപ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് കേരള പൊലീസ് തോൽപ്പിച്ചത്. വിജയികൾക്ക് വേണ്ടി സുജിൽ, ഷബാസ് എന്നിവർ ഗോൾ നേടി. ടൂർണമെൻ്റിലെ മികച്ച കളിക്കാരാനായി സുജിലിനെയും ഗോൾ കിപ്പർ ആയി പറപ്പൂറിൻ്റെ ഫയാസി‌നെയും തിരഞ്ഞെടുത്തു. സെമിഫൈനലിൽ കേരള പൊലീസ് കെഎസ്ഇബിയെയേയും പറപ്പൂർ എഫ്സി കോവളത്തെയുമാണ് തോൽപ്പിച്ചത്.

15 മിനുട്ടിൽ പറപ്പൂർ എഫ്സി ആണ് ആദ്യം അക്കൗണ്ട് തുറന്നത്. ​ഗോൾ വഴങ്ങിയതിന് പിന്നാലെ ഉണർന്നു കളിക്കുന്ന പൊലീസ് ടീമിനെയാണ് പിന്നീട് കണ്ടത്. പിന്നാലെ 35-ാം മിനിറ്റിൽ സുജിലിലൂടെ ഗോൾ മടക്കിയ പൊലീസ് ഫലവും കണ്ടു. രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ ഷബാസിലൂടെ കേരള പൊലീസ് ലീഡ് പിടിക്കുകയും ചെയ്തു.

70-ാം മിനിറ്റിൽ രണ്ട് യെല്ലോ കാർഡ് കിട്ടിയ ശ്രീരാ​ഗ് പുറത്തായതിന് ശേഷം 20 മിനിറ്റ് 10 പേരുമായാണ് പൊലീസ് മത്സരം പൂർത്തിയാക്കിയത്. ടീമിൻ്റെ മുഖ്യ പരിശീലകൻ സിദ്ധിക്ക് കല്യാശ്ശേരിയും മാനേജർ എംഎസ്പി കമാണ്ടൻ്റ് പി സലിം ഐപിഎസുമാണ്.

Content Highlights: All Kerala Invitation Football Tournament; Kerala Police champions

dot image
To advertise here,contact us
dot image