Top

'കാമുകിപ്പാട്ട്'; 'സബാഷ്‌ ചന്ദ്രബോസി'ലെ ആദ്യ വീഡിയോ ഗാനം

സ്നേഹ പലിയേരിയാണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്.

4 Feb 2022 11:12 AM GMT
ഫിൽമി റിപ്പോർട്ടർ

കാമുകിപ്പാട്ട്; സബാഷ്‌ ചന്ദ്രബോസിലെ ആദ്യ വീഡിയോ ഗാനം
X

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിലെ ആദ്യ വീഡിയോ ഗാനം റിലീസായി. സൂരജ് സന്തോഷ് ആലപിച്ച 'കാമുകിപ്പാട്ട്' ദുൽഖർ സൽമാൻ ആണ് റിലീസ് ചെയ്തത്. ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്.


വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ്‌ ചന്ദ്രബോസ്' എൺപതുകളിൽ കേരളത്തിൽ നടന്ന ഒരു കഥയാണ് പറയുന്നത്. സ്നേഹ പലിയേരിയാണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്. ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടീസറും, ലിറിക്കൽ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധർമ്മജൻ ബോൽഗാട്ടി, ജാഫർ ഇടുക്കി, ഇർഷാദ്, സുധി കോപ്പ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.

'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ്: സ്റ്റീഫൻ മാത്യു. ആർട്ട്‌: സാബുറാം, മിക്സിങ്ങ്: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: സൃക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്.എന്നിവരാണ് മറ്റ് അണിയറപ്രവത്തകർ.

Next Story