ഇന്ത്യയുടെ ഭാവി മാറ്റിയെഴുതാൻ എസ്ബിഐ ചക്ര വരുന്നു

സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ പ്രത്യേക വായ്പാ സേവനങ്ങൾ 'എസ്ബിഐ ചക്ര' ഉറപ്പാക്കും

ഇന്ത്യയുടെ ഭാവി മാറ്റിയെഴുതാൻ എസ്ബിഐ ചക്ര വരുന്നു
dot image

സെമികണ്ടക്ടറുകൾ, ഗ്രീൻ ഹൈഡ്രജൻ, നിർമ്മിത ബുദ്ധി തുടങ്ങി ഇന്ത്യയുടെ ഭാവി വികസനത്തിന് കരുത്തേകുന്ന എട്ട് പ്രധാന 'സൺറൈസ്' മേഖലകൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ധനസഹായ പദ്ധതി ആവിഷ്കരിക്കുന്നു. ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്ന 'എസ്ബിഐ ചക്ര' എന്ന സെന്റർ ഓഫ് എക്സലൻസിലൂടെയാണ് ബാങ്ക് ഈ മാറ്റത്തിന് തുടക്കമിടുന്നത്.

SBI Chakra

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലകളിലായി 20–22 ലക്ഷം കോടി രൂപയുടെ വായ്പാ നിക്ഷേപം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ പ്രത്യേക വായ്പാ സേവനങ്ങൾ 'എസ്ബിഐ ചക്ര' ഉറപ്പാക്കും. രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ വളർച്ച കൂട്ടാൻ ഈ നീക്കം സഹായിക്കും.

പ്രയോജനം ലഭിക്കുന്ന പ്രധാന മേഖലകള്‍

പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, അമോണിയ, ഡാറ്റാ സെന്ററുകൾ, ഇ-മൊബിലിറ്റി, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, അഡ്വാൻസ്ഡ് സെൽ കെമിസ്ട്രി, ബാറ്ററി സംഭരണ സംവിധാനങ്ങൾ, സെമികണ്ടക്ടറുകൾ, ഡീകാർബണൈസേഷൻ സാങ്കേതികവിദ്യകൾ എന്നിവക്കെല്ലാം ആയിരിക്കും വായ്പകൾ നൽകുക.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 'സൺറൈസ്' മേഖലകൾക്കായി ഏകദേശം 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താൻ രാജ്യത്തെ ഇതിലൂടെ തയാറാക്കും. ചക്ര പദ്ധതികൾ തയ്യാറാക്കുമ്പോൾ, പ്രത്യേകമായി അപകട സാധ്യതകളെ വിലയിരുത്താനും, സാങ്കേതിക മോഡലിംഗിനും പ്രാധാന്യം നൽകും.

ഇന്ത്യയുടെ സ്റ്റാർട്ട് അപ്പുകൾക്ക് ചക്രയിലൂടെ ധനസഹായം ലഭിച്ചാൽ ഇന്ത്യൻ ബാങ്കിങ് രംഗത്തും അത് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കും.

green hydorgen

ആഗോള സ്ഥാപനങ്ങളുമായി കൈകോർക്കും

പരമ്പരാഗത വായ്പകളിൽ നിന്ന് വഴി മാറുന്ന എസ് ബി ഐയുടെ ഈ സമീപനം പൊതുമേഖലാ ബാങ്കുകളുടെ പുതിയ മുഖമാണ് കാണിക്കുന്നത്. 2030 ആകുമ്പോഴേക്കും ഈ മേഖലകളിൽ 100 ലക്ഷം കോടി രൂപയിലധികം മൂലധനച്ചെലവ് ലക്ഷ്യമിടുന്ന ഈ സംരംഭം , അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20–22 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങും. ജാപ്പനീസ് ബാങ്കുകളായ എം‌യു‌എഫ്‌ജി, എസ്‌എം‌ബി‌സി എന്നിവയുൾപ്പെടെ എസ് ബി ഐ ഈ പദ്ധതിക്കായി 21ൽ കൂടുതൽ ആഭ്യന്തര, ആഗോള ധനകാര്യ സ്ഥാപനങ്ങളുമായി കൈകോർക്കുന്നു .

പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ പി‌എഫ്‌സി, ആർ‌ഇ‌സി തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.

ഭാവിയിലെ വളർച്ചക്ക് ചുക്കാൻ പിടിക്കുന്ന ഏറ്റവും പ്രധാന മേഖലകൾക്ക് വായ്പ നൽകുന്നതിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ എസ്ബിഐ 'ചക്ര'ക്ക് ആകുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: SBI launches CHAKRA for financing RE, advanced cell chemistry and 6 other sunrise sectors

dot image
To advertise here,contact us
dot image