
കഴിഞ്ഞ ആഴ്ചയില്‍ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. 1,65,501.49 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1070 പോയിന്റ് ആണ് താഴ്ന്നത്. 1.30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. വിപണി മൂല്യത്തില്‍ 47,075 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 14,68,777 കോടിയായാണ് വിപണി മൂല്യം താഴ്ന്നത്
ഐസിഐസിഐ ബാങ്കിന് 30,677 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 10,10, 375 കോടിയായാണ് വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 21,516 കോടി, എസ്ബിഐ 18,250 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 16,388 കോടി, ഭാരതി എയര്‍ടെല്‍ 15,481 കോടി, എല്‍ഐസി 13,693 കോടി, ബജാജ് ഫിനാന്‍സ് 2,417 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായത്.
എന്നാല്‍, ടിസിഎസ്, ഇന്‍ഫോസിസ് എന്നി കമ്പനികള്‍ നേട്ടം ഉണ്ടാക്കി. വിപണി മൂല്യത്തില്‍ യഥാക്രമം 22,215 കോടി, 15,578 കോടി എന്നിങ്ങനെയാണ് കമ്പനികള്‍ നേട്ടം കൊയ്തത്. അതേസമയം, ഇപ്പോഴും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നില്‍.
Content Highlights: stock market decrease last week