
2024-2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.5 ശതമാനം മാത്രം. നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് (MoSPI) കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
കൊവിഡ് കാലത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലുള്ള വളർച്ചാ നിരക്ക് കൂടിയാണിത്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനവും നാമമാത്ര ജിഡിപി 9.9 ശതമാനവുമായിരിക്കും.
2021-22 ലും 2022-23 ലും സമ്പദ്‌വ്യവസ്ഥ യഥാക്രമം 8.7 ശതമാനവും 7.2 ശതമാനവും 2023-24 ൽ, 9.2 ശതമാനമായിരുന്നു ജിഡിപി.അതേസമയം 2026 സാമ്പത്തിക വർഷം ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറുമെന്ന് നേരത്തെ ആർബിഐ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര പ്രശ്‌നങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കാലാവസ്ഥാ അനിശ്ചിതത്വങ്ങൾ എന്നിവ വളർച്ചാനിരക്ക് കുറയ്ക്കാൻ കാരണമായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: FY25 India's economic growth at its lowest rate in four years