കരുത്താര്‍ജിച്ച് രൂപ; ഓഹരിവിപണിയിലും നേട്ടം

ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മുന്നേറ്റം

dot image

ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മുന്നേറ്റം. 40 പൈസയുടെ നേട്ടത്തോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 85.05ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വെള്ളിയാഴ്ച 50 പൈസയുടെ നേട്ടത്തോടെ 85.45 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ന് വീണ്ടും രൂപ കരുത്തുകാട്ടുകയായിരുന്നു.

ഡോളര്‍ ദുര്‍ബലമായതും ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് രൂപയ്ക്ക് തുണയായത്. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് പുറമേ കേന്ദ്രസര്‍ക്കാരിന് റെക്കോര്‍ഡ് തലത്തില്‍ ഡിവിഡന്റ് നല്‍കുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനവും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം, ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്സ് വീണ്ടും 82000ന് മുകളില്‍ എത്തി. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് വ്യാപാരം തുടരുന്നത്. പൊതുമേഖല ബാങ്കുകള്‍, മെറ്റല്‍ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്‍ഡാല്‍കോ എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍.

Content Highlights: Rupee gains sharply against dollar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us