
സ്വര്‍ണ പണയ വായ്പകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്കെതിരെ എതിര്‍പ്പ് ശക്തമാകുകയാണ്. കൃഷിക്കാരും ചെറുകിട സംരംഭകരും മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കരട് നിര്‍ദേശങ്ങളെ എതിര്‍ക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ എതിര്‍പ്പുകള്‍ ഉയരുന്നത്. ഉയര്‍ന്ന പലിശ നിരക്ക് സ്വര്‍ണ വായ്പകള്‍ ലഭിക്കുന്നതിന് സ്വകാര്യ പണമിടപാടുകാരെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പണയ വായ്പകള്‍ നല്‍കുന്നതിലുളള നടപടി ക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുകയാണ്. കൃഷിക്കാരും ചെറുകിട സംരംഭകരും മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കരട് നിര്‍ദ്ദേശങ്ങളൈ എതിര്‍ക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ എതിര്‍പ്പുകള്‍ വരുന്നത്. ഉയര്‍ന്ന പലിശ നിരക്ക് സ്വര്‍ണ വായ്പകള്‍ ലഭിക്കുന്നതിന് സ്വകാര്യ പണമിടപാടുകാരെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
4 ശതമാനം പലിശനിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സ്വര്‍ണ വായ്പ പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയവും ആര്‍ബിഐയും ഇതിനോടകം നിര്‍ത്തിവച്ചിരിക്കുകയാണ്. പലിശ മാത്രം അടച്ചാണ് പലരും സ്വര്‍ണവായ്പകള്‍ പുതുക്കുന്നത്. പക്ഷേ ഇപ്പോള്‍ വരുന്ന നിര്‍ദേശം അനുസരിച്ച് മുഴുവന്‍ തുകയും അടച്ച ശേഷം വായ്പകള്‍ തീര്‍ത്ത് പിന്നീട് പുതിയ വായ്പയ്ക്ക് അപേക്ഷിക്കണമെന്നാണ്. ഇത് കര്‍ഷകരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കുമെന്നാണ് തമിഴ്നാട്ടിലെ കര്‍ഷക സംഘം നേതാവ് ഏസാന്‍ മുരുഗ സ്വാമി പറയുന്നത്.
ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രസീതോ തെളിവോ നിര്‍ബന്ധമാക്കുന്നതിന് പുറമേ സ്വര്‍ണ നാണയങ്ങള്‍ക്ക് വായ്പ നല്‍കില്ല. പണയപ്പെടുത്തിയ ആഭരണങ്ങളുടെ മൂല്യത്തിന്റെ 75 ശതമാനം മാത്രമേ വായ്പയായി നല്‍കൂ എന്നീ മാര്‍ഗനിര്‍ദേശങ്ങള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ കമ്പനികളിലേക്ക് കര്‍ഷകരെയും ഇടത്തരക്കാരെയും നയിക്കുന്നതിലേക്കാണ് എത്തിക്കുന്നതെന്നും മുരുഗ സ്വാമി പറയുന്നു.
അടിയന്തിര സാമ്പത്തിക ആവശ്യം വരുമ്പോള്‍ സ്വര്‍ണവായ്പകളെ ആശ്രയിക്കുന്ന എംഎസ്എംഇ യൂണിറ്റ് ഓപ്പറേറ്റര്‍മാരെ പുതിയ നിര്‍ദേശം ബാധിക്കുന്നതായി തമിഴ്നാട് അസോസിയേഷന്‍ ഓഫ് കോട്ടേജ് ആന്‍ഡ് ടൈനി എന്റര്‍പ്രൈസസ് പ്രസിഡന്റ് ജെ. ജയിംസ് റിപ്പോര്‍ട്ട് ചെയ്യുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണവായ്പകള്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസുവും പറയുന്നു. കേരളത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.പരിമിതപ്പെടുത്തിയ വായ്പാ-മൂല്യ അനുപാതം, സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശ രേഖ നിര്‍ബന്ധം, സ്വര്‍ണത്തിന്റെ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്, യോഗ്യതയുളള സ്വര്‍ണത്തിന് മാത്രം വായ്പ, വായ്പാപരിധി, സ്വര്‍ണത്തിന്റെ മൂല്യം, വായ്പാ കരാര്‍ ഇവയൊക്കെയാണ് സ്വര്‍ണപണയ വായ്പകള്‍ക്ക് ആര്‍ബിഐ മുന്നോട്ട് വച്ച മാര്‍ഗനിര്‍ദേശങ്ങള്‍.
Content Highlights :Opposition grows against RBI's new draft guidelines on gold loans