ഇന്ത്യന്‍ ലോഞ്ചിനും മുന്‍പേ ചിത്രം വാങ്ങി, നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിയ മലയാള സിനിമ ഏതെന്ന് അറിയാമോ ?

'റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം ചിത്രം യുട്യൂബില്‍ റീലീസ് ചെയ്തപ്പോൾ 12 മില്യണ്‍ വ്യൂവര്‍ഷിപ്പ് വന്നു'

ഇന്ത്യന്‍ ലോഞ്ചിനും മുന്‍പേ ചിത്രം വാങ്ങി, നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിയ മലയാള സിനിമ ഏതെന്ന് അറിയാമോ ?
dot image

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ആരാധകർക്ക് ഉള്ളത്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് ആദ്യമായി എടുത്ത മലയാള ചിത്രമായിരുന്നു ആട് എന്ന് പറയുകയാണ് സിനിമയുടെ നിർമാതാവും നടനുമായ വിജയ് ബാബു. നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'നാല് വര്‍ഷത്തേക്കാണ് അന്ന് നമ്മള്‍ കൊടുത്തത്. ആ റൈറ്റ്സ് എന്‍റെ കൈയില്‍ തിരിച്ചുവന്നു. ഇപ്പോള്‍ എന്‍റെ കൈയിലാണ് ആ റൈറ്റ്സ് ഇരിക്കുന്നത്. അതുകൊണ്ട് മൂന്നാം ഭാഗത്തിന്‍റെ പ്ലാന്‍ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ആദ്യ ഭാഗം യുട്യൂബില്‍ ഇട്ടു,' വിജയ് ബാബു പറഞ്ഞു. 2015 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ആട്. 2016 ല്‍ ആയിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ലോഞ്ച്. റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം ചിത്രം യുട്യൂബില്‍ റീലീസ് ചെയ്തപ്പോൾ 12 മില്യണ്‍ വ്യൂവര്‍ഷിപ്പ് വന്നുവെന്നും വിജയ് ബാബു പറയുന്നു.'ഒരു വര്‍ഷം കൊണ്ട് വന്ന വ്യൂവര്‍ഷിപ്പ് ആണ് അത്. കഴിഞ്ഞ വര്‍ഷമാണ് അത് ഇട്ടത്' എന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. അതേസമയം നെറ്റ്ഫ്ലിക്സില്‍ ചിത്രം എത്ര പേര്‍ കണ്ടിട്ടുണ്ടാവുമെന്ന കണക്ക് അവര്‍ തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി ഫാന്റസി ചിത്രം നിര്‍മ്മിക്കുന്നത്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്.

Content Highlights: Can you identify the first Malayalam film bought by Netflix prior to entering the Indian market?

dot image
To advertise here,contact us
dot image