സ്വര്‍ണം സ്വന്തമാണെന്നതിന് രേഖയുണ്ടോ? പണയം വയ്ക്കാന്‍ പോകും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ വായ്പ ലഭിക്കാന് ഹാജരാക്കണമെന്നാണ് നിര്‍ദേശം

dot image

ണത്തിന് പെട്ടെന്നൊരു ആവശ്യം വന്നാല്‍ പലരും ആശ്രയിക്കുന്ന ഒരു മാര്‍ഗ്ഗമാണ് സ്വര്‍ണം പണയം വയ്ക്കുന്നത്. പക്ഷേ ഇനി സ്വര്‍ണ പണയം വയ്ക്കുന്നത് അത്ര എളുപ്പമല്ല. കാരണം സ്വര്‍ണ പണയ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC) ചില പൊതുവായ നിയമങ്ങള്‍ വരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പണയ വായ്പകള്‍ നല്‍കുന്നതിനുളള നടപടി ക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിന് ഏകീകൃത നിയമങ്ങളും ചട്ടങ്ങളും സ്ഥാപിക്കുകയാണ് കരട് മാര്‍ഗ നിര്‍ദേശങ്ങളുടെ ലക്ഷ്യം.

സ്വര്‍ണ പണയ വായ്പയ്ക്ക് കരടില്‍ പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങള്‍

പരിമിതപ്പെടുത്തിയ വായ്പാ-മൂല്യ അനുപാതം

കരട് നിര്‍ദ്ദേശം അനുസരിച്ച് വായ്പാമൂല്യ അനുപാതം 75 ശതമാനം ആയി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു. അതായത് 100 രൂപയുടെ ഈടുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ വായ്പക്കാരന് പരമാവധി 75 രൂപയുടെ വായ്പ മാത്രമേ നല്‍കാന്‍ കഴിയൂ.

സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശ രേഖ നിര്‍ബന്ധം

പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ നിങ്ങള്‍ ഹാജരാക്കണം. സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകള്‍ ഇല്ലെങ്കില്‍ സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ ലഭിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലമോ മറ്റ് രേഖകളോ നല്‍കേണ്ടിവരും.

സ്വര്‍ണത്തിന്റെ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്

പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ബാങ്ക് നിങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കും.

യോഗ്യതയുളള സ്വര്‍ണത്തിന് മാത്രം വായ്പ

വായ്പ എടുക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ തരം ആര്‍ബിഐ കരടില്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ആഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍ എന്നിവ മാത്രമേ സ്വര്‍ണ വായ്പയ്ക്കായി സ്വീകരിക്കുകയുളളൂ. സ്വര്‍ണാഭരണങ്ങള്‍ ഒഴികെയുള്ള സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചതോ ഉണ്ടാക്കിയതോ ആയ ഏതെങ്കിലും വസ്തുക്കളോ,അലങ്കാരത്തിനോ, അലങ്കാര വസ്തുക്കള്‍ക്കോ, പാത്രങ്ങള്‍ക്കോ വായ്പ ലഭിക്കില്ല.

വെള്ളിക്കും വായ്പ ലഭിച്ചേക്കാം

യോഗ്യതയുള്ള വെളളി ആഭരണങ്ങള്‍ക്കും വെള്ളി നാണയങ്ങള്‍ക്കും പാണയ വായ്പ നല്‍കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കുറഞ്ഞത് 925 പരിശുദ്ധിയുള്ള പ്രത്യേകമായി നിര്‍മ്മിച്ച വെള്ളി നാണയങ്ങള്‍ മാത്രമേ അനുവദിക്കൂ. വെളളി കട്ടികള്‍, ബാറുകള്‍, അല്ലെങ്കില്‍ സില്‍വര്‍ ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ പോലെയുള്ള സാമ്പത്തിക ആസ്തികള്‍ എന്നിവ ഈടായി സ്വീകരിക്കില്ല.

വായ്പാ പരിധി
ഒരാള്‍ക്ക് പണയം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ ആകെ അളവിന് പരിധി നിശ്ചയിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഒരു വായ്പക്കാരന് പരമാവധി ഒരു കിലോ സ്വര്‍ണം മാത്രമേ പണയം വയ്ക്കാന്‍ സാധിക്കൂ എന്ന് ഓരോ സ്ഥാപനവും അവരുടെ വായ്പാനയത്തില്‍ ഉള്‍പ്പെടുത്തണം.

സ്വര്‍ണത്തിന്റെ മൂല്യം

പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം കണക്കാക്കേണ്ടത്. ഈടായി സ്വീകരിക്കുന്ന വെളളിയുടെ മൂല്യം 999 പരിശുദ്ധിയുള്ള വെള്ളിയുടെ വിലയില്‍ കണക്കാക്കണം.

വായ്പാ കരാര്‍

വായ്പാ കരാറില്‍ എല്ലാ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പണയം വച്ച സ്വര്‍ണത്തിന്റെ വിവരങ്ങള്‍, അതിന്റെ മൂല്യം, ലേല നടപടികള്‍, തിരിച്ചടവ് മുടങ്ങിയാല്‍ ലേലം ചെയ്യാനുള്ള വ്യവസ്ഥകള്‍, ലേലത്തിന് മുന്‍പുള്ള നോട്ടീസ് കാലാവധി, വായ്പ പൂര്‍ണമായി തിരിച്ചടച്ചാല്‍ സ്വര്‍ണം തിരികെ ലഭിക്കാനുളള സമയം, ലേലത്തില്‍ കൂടുതല്‍ തുക ലഭിച്ചാല്‍ അത് തിരികെ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍, ലേലവുമായി ബന്ധപ്പെട്ട ഫീസുകള്‍ തുടങ്ങി എല്ലാ ചാര്‍ജ്ജുകളും ഇതില്‍ ഉള്‍പ്പെടുത്തണം.

സ്വര്‍ണം തിരികെ നല്‍കല്‍

വായ്പ പൂര്‍ണമായി തിരിച്ചടച്ച ശേഷം അല്ലെങ്കില്‍ ഒത്തുതീര്‍പ്പാക്കിയ ശേഷം വായ്പ നല്‍കുന്ന സ്ഥാപനം സ്വര്‍ണ ഈട് കടം വാങ്ങുന്നയാള്‍ക്ക് തിരികെ നല്‍കേണ്ട സമയ പരിധി കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പൂര്‍ണ്ണമായി പേമെന്റ് ലഭിച്ച ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ സ്വര്‍ണം തിരികെ നല്‍കണം. കാലതാമസമുണ്ടായാല്‍ ഓരോ ദിവസവും 5000 രൂപ, വായ്പ നല്‍കുന്ന സ്ഥാപനം പിഴയായി നല്‍കണം.

Content Highlights :Now, if you want to take a gold loan, you need a document proving that you own the gold

dot image
To advertise here,contact us
dot image