

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ കുടിച്ചാലേ ഉന്മേഷം ഉണ്ടാവുകയുള്ളൂ. പഠിക്കുമ്പോഴും ജോലിചെയ്യുമ്പോഴും ഒക്കെ ഇടയ്ക്കിടെ ചായ കുടിക്കുന്ന…,പിന്നെ ഓഫീസിലെത്തിയാലോ അവിടെയും പിരിമുറുക്കങ്ങളില്‍നിന്ന് ആശ്വാസം തേടാന്‍ എല്ലാവരും ആശ്രയിക്കുന്നതും ഈ ചായ ഇടവേളകളെത്തന്നെയാണ്. അല്‍പ്പം തലവേദനയോ അസ്വസ്ഥതയോ തോന്നിയാല്‍ ഒരു ചായ കുടിച്ചാല്‍ അത് മാറും എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇനി ഓഫീസില്‍ നിന്ന് ഇറങ്ങിയാലും ചായകുടിയും കാപ്പികുടിയും മസ്റ്റാണ് . അങ്ങനെ ചായ നമ്മുടെ നിത്യജീവിതത്തിലെ വലിയൊരു ഭാഗംതന്നെയായിക്കഴിഞ്ഞു.

കാര്യം രസമുള്ളതാണെങ്കിലും ചായയോടുള്ള അമിത ഇഷ്ടം നല്ലതല്ല. ചായയുടെ അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് പ്രമേഹം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, അള്‍സര്‍,നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉളളവര്‍ക്ക് ചായ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ചായ സ്ഥിരമയി കുടിക്കുന്നവരാണെങ്കില്‍ ഈ ശീലം മാറ്റിവച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ചായയും കാപ്പിയും ഒഴിവാക്കിത്തുടങ്ങുന്ന ആദ്യ ആഴ്ചയില്‍ ചില ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ച് ചായയ്ക്ക് അടിമയായവരില്‍. ക്ഷീണം, അലസത, ഉറക്കക്കുറവ്, തലവേദന, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായെന്നുവരാം. കാപ്പികുടി കുറയുമ്പോള്‍ കഫീന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലാതാകുന്നതോടെ ശരീരം 'അഡിനോസിന്‍' എന്ന രാസവസ്തു ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അതാണ് ക്ഷീണത്തിന് കാരണമാകുന്നത്.എന്നാല്‍ മൂന്ന് നാല് ദിവസം കഴിയുമ്പോള്‍ ഈ അസ്വസ്ഥതകള്‍ മാറും.

ഈ ഘട്ടത്തില്‍ ക്ഷീണം മാറി ശരീരത്തിന്റെ ഊര്‍ജനില സ്ഥിരത കൈവരിക്കാന്‍ തുടങ്ങും. ശരീരം പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും അഡിനോസിന്റെ ഉത്പാദനം നിയന്ത്രണവിധേയമാവുകയും ചെയ്യുന്നതോടെ ഉറക്കവും മെച്ചപ്പെടും.
ഈ ഘട്ടത്തില്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍(Tannins) എന്ന രാസവസ്തുവാണ് അസിഡിറ്റി, ഗ്യാസ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്ന് ആഴ്ച കഴിയുമ്പോള്‍ ഇത്തരത്തിലുള്ള അസ്വസ്തതകള്‍ പൂര്‍ണമായും ഇല്ലാതാകും. മാത്രമല്ല ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുകയും വിളര്‍ച്ച കുറയുകയും ചെയ്യും.
Content Highlights: Stop drinking tea for a month and you will be amazed at the changes that will happen to your body.