

32 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1993 ഫെബ്രുവരി 28ന് മാസം 10,000 രൂപ വീതം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പ്രകാരം എസ്ബിഐ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ നിങ്ങളിപ്പോള്‍ കോടീശ്വരനാകുമായിരുന്നു. എന്താ ഞെട്ടിയോ? 32 വര്‍ഷം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിലാണ് സുസ്ഥിര വളര്‍ച്ചയുടെ മുന്നേറ്റത്തെ കുറിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്‌സ് പ്രസ്താവന നടത്തിയത്.
എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്കാപ് ഫണ്ട് തുടങ്ങിയ 1993 ഫെബ്രുവരിയില്‍ ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ 2025 ഫെബ്രുവരിയില്‍ 54.84 ലക്ഷം ലഭിക്കുമായിരുന്നുവെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ അന്നുമുതല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പ്രകാരം മ്യൂച്ചല്‍ ഫണ്ടില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അതിന്റെ മൂല്യം ഇന്ന് 6.75 കോടിയായിരിക്കും എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ആകെ 36.2 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ അത് ഏഴുകോടിയോളമായി ഉയരുമായിരുന്നു.
32 വര്‍ഷം എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്കാപ് ഫണ്ട് 13.33 ശതമാനം റിട്ടേണാണ് ജനറേറ്റ് ചെയ്തിരിക്കുന്നത്.
Content Highlights: If You Had Started Rs 10,000 Monthly SIP In 1993 In This SBI Mutual Fund, You'd Have Rs 6.75 Crore Today