പെൺകരുത്തിൻ്റെ വിജയഗാഥയുമായി മരിയൻ ബുട്ടീക്ക് തലസ്ഥാനത്ത്

അമ്മയും മകളും ചേർന്ന് പടുത്തുയർത്തിയ സംരംഭം

പെൺകരുത്തിൻ്റെ വിജയഗാഥയുമായി മരിയൻ ബുട്ടീക്ക് തലസ്ഥാനത്ത്
dot image

അമ്മയും മകളും ചേർന്ന് പടുത്തുയർത്തിയ സംരംഭം വനിതാ ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തിന് പുതിയൊരു ഫാഷൻ അനുഭവം സമ്മാനിച്ച് മരിയൻ ബുട്ടീക്കിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം എം ജി റോഡ് ഫ്ലൈ ഓവറിന് താഴെയാണ് മരിയൻ ബുട്ടീക്കിന്റെ ഈ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.

മെഴ്സി എഡ്വിൻ, എമി എഡ്വിൻ എന്നീ അമ്മയും മകളും ചേർന്ന് പടുത്തുയർത്തിയ ഈ സംരംഭം, എറണാകുളത്തെയും പത്തനംതിട്ടയിലെയും വൻ വിജയത്തിന് ശേഷമാണ് തലസ്ഥാന നഗരിയിയിൽ ചുവടുവെച്ചിരിക്കുന്നത്. കേവലമൊരു ബിസിനസ്സ് എന്നതിലുപരി, രണ്ട് വനിതകൾ തങ്ങളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഉപയോഗിച്ച് കെട്ടിപ്പടുക്കിയ ഈ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു പ്രചോദനാത്മകമായ ഉദാഹരണമായി മാറിയിരിക്കുകയാണ്.

Content Highlights: Marian boutique has started a new showroom in Trivandrum.

dot image
To advertise here,contact us
dot image