വിപണിയെ മറികടക്കുന്ന എഫ്എംസിജി ഓഹരികൾ: അറിയാം ക്വിക്ക് കൊമേഴ്സ് ഫാക്ടർ

2025 ൽ എഫ്എംസിജി കമ്പനികൾ 50–100 ശതമാനം വരെ വളർച്ച രേഖപ്പെടുത്തി

വിപണിയെ മറികടക്കുന്ന എഫ്എംസിജി ഓഹരികൾ: അറിയാം ക്വിക്ക് കൊമേഴ്സ് ഫാക്ടർ
dot image

നിഫ്റ്റി എഫ്എംസിജി സൂചിക കഴിഞ്ഞ 3 ട്രേഡിങ്ങ് സെഷനുകളിലായി മികച്ച മുന്നേറ്റം പ്രകടമാകുകയാണ്. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധേയമായ സാന്നിധ്യമുള്ള എഫ്എംസിജി കമ്പനികൾക്ക് വേഗത്തിലുള്ള വരുമാന വളർച്ച, മെച്ചപ്പെട്ട മാർജിൻ ഘടന, നഗര വിപണിയിലെ ശക്തമായ ആവശ്യകത എന്നിവ തുടർന്നും ഉണ്ടാകാനുള്ള സാധ്യതയാണ് വിപണി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രധാന ബെഞ്ച്മാർക്ക് സൂചികകളെ അപേക്ഷിച്ച് സൂചിക മികച്ച നേട്ടം പ്രകടമാക്കാൻ കാരണം.

NIFTY FMCG

ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ പ്രധാനമാകുന്നത് എന്തുകൊണ്ട്?

വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾക്ക്, പ്രത്യേകിച്ച് മുൻനിര നഗരങ്ങളിൽ, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ അതിവേഗം വളരുന്ന പ്രധാന വിൽപ്പന ചാനലായി മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിതരണക്കാരെയും ഇടനിലക്കാരെയും ഒഴിവാക്കി നേരിട്ട് വിൽപ്പന നടത്താൻ കഴിയും. വിലകൾ കൂടുതൽ നിയന്ത്രിക്കാൻ സാധിക്കുന്നതിനോടൊപ്പം തന്നെ സ്റ്റോക്ക് വേഗത്തിൽ വിറ്റഴിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ ക്വിക്ക് കോമേഴ്സ് ഇന്ന് എഫ്എംസിജി മേഖലയിലെ വളർച്ചക്കും ലാഭ വർധനയ്ക്കും നിർണായക ഘടകമായി മാറിയിരിക്കുകയാണ്.

കമ്പനികളെ സംബന്ധിച്ചിടത്തോളം, പ്ലാറ്റ്‌ഫോം മുഖേന നേരിട്ടുള്ള പങ്കാളിത്തം തുടങ്ങിയത് വലിയ സാമ്പത്തിക നേട്ടമാണ്.
മുമ്പ് ഡീലർമാർക്കും ഇടനിലക്കാർക്കും നൽകേണ്ടിരുന്ന ഏകദേശം 25% മാർജിൻ, ഇപ്പോൾ 10–15% വരെ കുറഞ്ഞിട്ടുണ്ട്. കടുത്ത മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ പോലും ലാഭക്ഷമത സംരക്ഷിക്കാൻ ഇത് സഹായിച്ചു. സാധനങ്ങൾ വേഗത്തിൽ വീണ്ടും സ്റ്റോക്ക് ചെയ്യാനാകുമെന്നതും കാരണം പരമ്പരാഗത റീട്ടെയിൽ രീതിയേക്കാൾ ക്വിക്ക് കോമേഴ്സ് കൂടുതൽ കാര്യക്ഷമമായ വിപണി മാർഗമായി മാറിയിരിക്കുകയാണ്.

പ്രധാന കമ്പനികളുടെ വരുമാനം ഉയരുന്നു

മേഖലയിലെ നിരവധി കമ്പനികൾക്ക് നിലവിൽ ക്വിക്ക് കോമേഴ്സ് ശ്രദ്ധേയമായ വരുമാനം നൽകുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ മൊത്തം വരുമാനത്തിൽ ഏകദേശം 3 ശതമാനം ക്വിക്ക് കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ്. ഇമാമിയിൽ കൂടുതൽ ശക്തമായ മാറ്റമാണ് കണ്ടത്. കമ്പനിയുടെ ഇ-കൊമേഴ്സ് വിൽപ്പനയിൽ ഏകദേശം 29 ശതമാനം ഇപ്പോൾ ക്വിക്ക് കോമേഴ്സ് സംഭാവന ചെയ്യുന്നു.

QUICK COMMERCE

ടാറ്റ കൺസ്യൂമർ പ്രോഡക്ട് , മാരിക്കോ പോലുള്ള മറ്റ് വലിയ കമ്പനികളും സ്ഥിരമായ വളർച്ച റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭക്ഷണം, പാനീയങ്ങൾ, വ്യക്തിഗത പരിപാലന ഉൽപ്പന്നങ്ങൾ പോലുള്ള വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന വിഭാഗങ്ങളിൽ വളർച്ച കൂടുതൽ ശക്തമാണ്.മുൻനിര എഫ്എംസിജി കമ്പനികളുടെ ഇ-കൊമേഴ്സ് വരുമാനത്തിൽ ഇന്ന് ഏകദേശം 35 ശതമാനം വരെ ക്വിക്ക് കോമേഴ്സ് സംഭാവനയാണ്.

ശക്തമായ വളർച്ചയുടെ സാധ്യത

2025 ൽ ക്വിക്ക് കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ വളർച്ച ശക്തമായിരുന്നു. ഡാറ്റ പ്രകാരം എഫ്എംസിജി കമ്പനികൾ 50–100 ശതമാനം വരെ വളർച്ച രേഖപ്പെടുത്തി, പ്രത്യേകിച്ച് 8–10 പ്രധാന നഗര കേന്ദ്രങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് പ്രധാന കാരണം.
ഉയർന്ന ഓർഡർ ആവർത്തി , വേഗത്തിലുള്ള ഡെലിവറി എന്നിവയെല്ലാം ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ചു.

FMCG COMPNIES

വ്യവസായ ഭാവി

ക്വിക്ക് കോമേഴ്സ് വ്യവസായം പ്രതിവർഷം 37–39 ശതമാനം വളർച്ചാ നിരക്കിൽ വികസിച്ചു കൊണ്ടിരിക്കുകയാണ്, മൊത്തം വിപണി വലുപ്പം 2030-ഓടെ ഏകദേശം 1 ലക്ഷ്മ കോടി – 5.8 ലക്ഷം കോടി വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓൺലൈൻ പലചരക്ക് മേഖലയിൽ, ക്വിക്ക് കോമേഴ്സിന്റെ പങ്ക് ഇപ്പോഴത്തെ 47 ശതമാനത്തിൽ നിന്ന് 2030-ഓടെ ഏകദേശം 67 ശതമാനം വരെ ഉയരുമെന്നണ് കണക്കാണുന്നത്.
തൽക്ഷണ ഡെലിവറി ഫോർമാറ്റുകളിലേക്കുള്ള ഉപഭോക്താക്കളുടെ വ്യക്തമായ മാറ്റത്തിലേക്കാണ് ഈ കണക്കുകളും വിരൽ ചൂണ്ടുന്നത്.

ഓഹരി പ്രകടനം സൂചിപ്പിക്കുന്നത്

QUICK OMMERCE

ക്വിക്ക് കോമേഴ്സുമായി ബന്ധമുള്ള എഫ്എംസിജി ഓഹരികളിലുള്ള നിക്ഷേപകരുടെ താൽപ്പര്യം ഇതിനകം തന്നെ പ്രകടമാണ്. 2025 ലെ പ്രമുഖ കമ്പനികളുടെ ഓഹരികളുടെ പ്രകടനത്തിലും മാറ്റം പ്രകടമായിരുന്നു. റാഡിക്കോ ഖൈതാൻ 47.7 ശതമാനവും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് 25.7 ശതമാനവും മാരിക്കോ 25.2 ശതമാനവും ഉയർച്ച കൈവരിച്ചു. ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് 18.3 ശതമാനവും നെസ്‌ലെ ഇന്ത്യ 15.5 ശതമാനവും ഉയർന്നു. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് 11.9 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ഹിന്ദുസ്ഥാൻ യുണിലിവർ 2.2 ശതമാനം നേട്ടവും നൽകി.

Content Highlight : How Quick Commerce is Driving FMCG Stocks Ahead of the Market

dot image
To advertise here,contact us
dot image