

സ്വർണ വില അതിവേഗം കുതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞുനിന്ന സ്വര്‍ണവിലയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. 1720 രൂപയാണ് ഇന്ന് മാത്രം കൂടിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളറിന്റെ മൂല്യത്തിലെ മുന്നേറ്റവും ക്രൂഡ് ഓയിലിന്റെ വിലവര്‍ധനവുമാണ് വില കൂടാന്‍ കാരണം.

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു. കുറച്ചുദിവമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്ന് രാവിലെ വര്‍ധിക്കുകയായിരുന്നു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,320 രൂപയാണ് പുതിയ വില. ഗ്രാമിന് 14,415 രൂപയും. രാവിലത്തേതിനെ അപേക്ഷിച്ച് 70 രൂപയുടെ വര്‍ധനവാണ് ഉച്ചകഴിഞ്ഞ് ഉണ്ടായിരിക്കുന്നത്. പവന് 560 രൂപയുടെ വര്‍ധനവും. 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു പവന് 94,760 രൂപയും ഗ്രാമിന് 11,845 രൂപയുമാണ് നിലവിലെ വിപണിവില. 60 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്. പവന് 480 രൂപയുടെ വര്‍ധനവും.

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 1,11,120
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 -1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760
ഫെബ്രുവരി 14 - 1,15,680
ഫെബ്രുവരി 15 - 1,15,680
ഫെബ്രുവരി 16 - 1,14,720
ഫെബ്രുവരി 17 - 1,13,600
ഫെബ്രുവരി 18 - 1,13,600
ഫെബ്രുവരി 18 (ഉച്ചയ്ക്ക് ശേഷം 1,15,320)
Content Highlights :Gold prices are increasing in Kerala. Today alone, there has been an increase of Rs. 1720.