ISL 2025-2026; സ്പോൺസേഴ്‌സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എൽ 2025 -26 സീസണിലേക്കുള്ള സ്പോൺസേഴ്‌സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്.

ISL 2025-2026; സ്പോൺസേഴ്‌സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
dot image

ഐ എസ് എൽ 2025 -26 സീസണിലേക്കുള്ള സ്പോൺസേഴ്‌സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കേരളത്തിലെ പ്രമുഖ സ്വർണ്ണ പണയ വിമോചന-വാങ്ങൽ സ്ഥാപനമായ വൈറ്റ് ഗോൾഡാണ് ഔദ്യോഗിക ടൈറ്റിൽ പാർട്ണർ.

ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിംഗ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും.

കരാറിന്റെ ഭാഗമായി, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിയുന്ന ജേഴ്‌സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാനം പിടിക്കും. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നീ മൂല്യങ്ങൾ മുൻനിർത്തിയാണ് ഇരു ബ്രാൻഡുകളും ഈ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്.

സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് പാർട്ണറായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാസിയോയെ (FAZYO) കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശസ്തമായ കല്യാൺ സിൽക്സ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് ഫാസിയോ. യുവാക്കളുടെ ഫാഷൻ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഫാസിയോയും കേരള ബ്ലാസ്റ്റേഴ്സും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ഇരു കൂട്ടരും കാണുന്നത്.

ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം.

ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ള ആസ്റ്റർ മെഡ്‌സിറ്റി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കായികക്ഷമത നിലനിർത്തുന്നതിലും പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുപ്പിലും നിർണ്ണായക പങ്ക് വഹിക്കും. ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസ്, ട്രോമ കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ആസ്റ്റർ മെഡ്‌സിറ്റിയുടെ വൈദഗ്ധ്യം ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗത്തിന് വലിയ കരുത്താകും.

ടീമിന്റെ ഔദ്യോഗിക പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡായ അപ്‌യുവർഫിറ്റിനെ (UpUrFit) പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.

കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്‌യുർഫിറ്റ്. വിക്രം ഗുഞ്ചൽ, മുനീഷ് വിഗ് എന്നിവർ ചേർന്ന് രൂപം നൽകിയ ഈ ബ്രാൻഡ്, കായിക പ്രകടനങ്ങൾക്കിടയിൽ താരങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ നീക്കി മികച്ച രീതിയിലുള്ള മുന്നേറ്റം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Content Highlights: kerala blasters announce sponsors for isl season 2025-206

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us