ഹോപ്പിന്റെ ഇന്നിങ്സിന് മറുപടിയില്ലാതെ ഇറ്റലി; ലോകകപ്പില്‍ വിന്‍ഡീസിന് വിജയം

അർധസെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്‌റ്റൻ ഷായ്‌ ഹോപ്പാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ

ഹോപ്പിന്റെ ഇന്നിങ്സിന് മറുപടിയില്ലാതെ ഇറ്റലി; ലോകകപ്പില്‍ വിന്‍ഡീസിന് വിജയം
dot image

2026 ടി20 ലോകകപ്പിൽ വിജയം തുടർന്ന് വെസ്റ്റ് ഇൻഡീസ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയെ 42 റൺസിനാണ് വിൻഡീസ് തോൽപ്പിച്ചത്. വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇറ്റലി 123 റൺസിന് ഓൾഔട്ടായി.

ഈഡൻ ​ഗാർഡൻസിൽ‌ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് അടിച്ചെടുത്തത്. അർധസെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്‌റ്റൻ ഷായ്‌ ഹോപ്പാണ് (46 പന്തിൽ 75) വിൻഡീസിന്‍റെ ടോപ് സ്കോറർ. ആറ് ഫോറും നാല് സിക്സും പറത്തിയ ക്യാപ്റ്റൻ നടത്തിയ വെടിക്കെട്ട് ഇന്നിങ്സാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

വിൻഡീസ് ഉയർത്തിയ സ്‌കോർ പിന്തുടരാന്‍ തുടക്കക്കാരായ ഇറ്റാലിയൻ പടയ്ക്ക് സാധിച്ചില്ല. 37 റണ്ണെടുക്കുന്നതിനിടെ ഇറ്റലിയുടെ മൂന്ന്‌ വിക്കറ്റുകൾ വീണു. 26 റൺസ് നേടിയ ബെഞ്ചമിൻ മനെന്റിയാണ് ടോപ്സ്കോറർ. വിൻഡീസിനായി ഷാമർ ജോസഫും നാല് വിക്കറ്റ് നേടി. മാത്യു ഫോർഡും മൂന്നും ഗുഡകേഷ് മോട്ടി രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlights: T20 World Cup 2026: West Indies beat Italy by 42 runs

dot image
To advertise here,contact us
dot image