

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് നില്‍ക്കുകയായിരുന്നു. രണ്ട് ദിവസമായി വിലയില്‍ മാറ്റവും ഉണ്ടായിരുന്നില്ല. ഈ മാറ്റം പ്രതീക്ഷയോടെയാണ് വ്യാപാരികളും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരും നോക്കിക്കാണുന്നത്. ഇന്ന് വിലയില്‍ വര്‍ധനവുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വില കുറയുമെന്നും ഒരു ലക്ഷത്തിന് താഴെ പോകുമെന്നുമുളള പ്രതീക്ഷയോടെയാണ് പലരും നില്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ വില രണ്ട് ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,14,760 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,345 രൂപയും. ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചിട്ടുളളത്. 1,650 രൂപയുടെ വര്‍ധനവാണ് പവന് രേഖപ്പെടുത്തിയിട്ടുളളത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 94,280 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഇന്ന് നടക്കുന്നത്. ഗ്രാമിന് 11,785 രൂപയും. 170 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്.
വെളളിയുടെ വിലയും ഇന്ന് വര്‍ധിക്കുകയാണുണ്ടായത്. ഇന്നലെ ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായി കൂടി.
ഇന്നലെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ സ്വര്‍ണവിപണിയെ സംബന്ധിച്ചിടത്തോളം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ കയറ്റിറക്കങ്ങളില്ലാതെ വില സ്ഥിരമായി നില്‍ക്കാറുള്ളൂ.അതിന് ശേഷമാണ് ഇന്ന് ഒറ്റയടിക്ക് വില കുതിച്ചത്.

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 1,11,120
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 -1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760
ഫെബ്രുവരി 14 - 1,15,680
ഫെബ്രുവരി 15 - 1,15,680
ഫെബ്രുവരി 16 - 1,14,720
ഫെബ്രുവരി 17 - 1,13,600
ഫെബ്രുവരി 18 - 1,13,600

ഇക്കാലയളവില്‍ സ്വര്‍ണം വാങ്ങുന്നതില്‍നിന്ന് ആളുകള്‍ വളരെ പിന്നോട്ട് പോയിട്ടുണ്ട്. പകുതിയില്‍ താഴെയാണ് ബിസിനസ് നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു ലക്ഷത്തിന് അടുത്തുളള ഒരു തുകയില്‍ നിന്ന ശേഷം അവിടെനിന്ന് വില ഉയരാനാണ് സാധ്യത. ഒരു ലക്ഷം സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയായി കണക്കാക്കേണ്ടിവരും.
Content Highlights : Gold prices, which had been falling for the past few days, increased today in the state. The price of a piece of gold has increased by Rs 1650.